HOME
DETAILS

യു.പി: ഒന്നാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

  
backup
February 08 2017 | 19:02 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3

ലഖ്‌നോ: ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ടും ചടുല രാഷ്ട്രീയ നീക്കങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 11ന് നടക്കും. ദിവസങ്ങളായി രാഷ്ട്രീയ ഉഷ്ണമാപിനിയില്‍ വെന്തുരുകിയ 15 ജില്ലകളിലായുള്ള 73 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം അവസാനിക്കും. ന്യൂനപക്ഷങ്ങള്‍ക്കു നേരെ അക്രമം നടന്ന മുസഫര്‍ നഗര്‍, ഷാമ്‌ലി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ് 11ന് ജനവിധി തേടുന്നത്.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ജില്ലകളിലായി നടന്ന 73 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി അവരുടെ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കായി.
ഈ രണ്ട് തെരഞ്ഞെടുപ്പിലുള്ളതിനേക്കാള്‍ കൂടുതല്‍ ജനസ്വാധീനം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന അവകാശവാദമാണ് ഉത്തര്‍പ്രദേശില്‍ അവര്‍ ഉയര്‍ത്തുന്നതെങ്കിലും വര്‍ഗീയ കലാപത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ അവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് യഥാര്‍ഥത്തില്‍ അഗ്നി പരീക്ഷയാണ്. കുങ്കുമ ബ്രിഗേഡുകളെ അണിയിച്ചൊരുക്കി മോദിയുടെ അകമ്പടിയോടെ രംഗത്തിറക്കുമ്പോള്‍ അത് എത്രമാത്രം ഫലപ്രദമാകുമെന്നാണ് ബി.ജെ.പിയിലെ മോദി-അമിത്ഷാ വിരുദ്ധ കൂട്ടുകെട്ട് ഉറ്റുനോക്കുന്നത്.
അഖിലേഷ് ചൂണ്ടിക്കാട്ടിയതുപോലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പുറത്താക്കി രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉത്തര്‍പ്രദേശില്‍ അലയടിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അഖിലേഷും രാഹുലും ശക്തമായ രീതിയിലാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയെ കടന്നാക്രമിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം വ്യക്തികളെ തേജോവധം ചെയ്യുന്ന തരത്തിലാണ് ബി.ജെ.പി നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചയിടുണ്ടായേക്കുമെന്ന ആശങ്കയുണ്ടെങ്കിലും ആരോപണമുയര്‍ത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ ഇതുവരെ പിന്നോക്കം പോയിട്ടില്ല.
പ്രചാരണത്തിലങ്ങോളമിങ്ങോളം നോട്ട് നിരോധനം തന്നെയായിരുന്നു വിഷയം. രാജ്യത്തെ പാവങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടി മാത്രമാണ് മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധിച്ചതിതെന്ന വിമര്‍ശനംതന്നെയായിരുന്നു എസ്.പിയും കോണ്‍ഗ്രസും മുന്നോട്ടുവച്ച പ്രചാരണ വിഷയം.
പശ്ചിമ യു.പിയില്‍ കരിമ്പ് കര്‍ഷകരേയും മറ്റും സ്വാധീനിക്കാന്‍ വന്‍വാഗ്ദാനങ്ങളുടെ കാര്‍ഡിറക്കിയാണ് മോദി പ്രചാരണം നടത്തിയത്. ഇവിടെ ജാട്ട് സമുദായങ്ങളുടെ സ്വാധീനതയും ശക്തമാണ്. എന്നാല്‍ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളിന്റെ സ്വാധീനം തകര്‍ക്കാന്‍ മോദിയിലൂടെ ബി.ജെ.പിക്ക് കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം മുസ്‌ലിം സ്വാധീനമേഖലയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള മുന്നൊരുക്കം നേരത്തെതന്നെ മായാവതി സ്വീകരിച്ചിരുന്നു. ഇതിനായി 93 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് അവര്‍ ബി.എസ്.പിയുടെ ആനചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത്.
ഇവര്‍ക്ക് പുറമെ ദലിത് വോട്ട് ബാങ്കും മായാവതിയുടെ കരുതലാണ്. സവര്‍ണ ജാതിക്കാരുടെ സ്വാധീനതയില്‍ ദലിതുകളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
താന്‍ അധികാരത്തിലേറിയാല്‍ ഇതിന് പരിഹാരമുണ്ടാക്കുമെന്നും ദലിതുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി അവര്‍ നേരിടുന്ന പ്രതിസന്ധികള്‍ അജിതീവിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  6 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  6 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  6 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago