കുരിശുമലതീര്ഥാടനം: ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: തെക്കന്‍ കുരിശുമല വജ്രജൂബിലി ആഘോഷം മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ രണ്ടു വരെ നടക്കും. തീര്‍ഥാടനത്തിന് മുന്നോടിയായി ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം എ.ഡി.എം അധ്യക്ഷനായി.എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ ആമുഖ സന്ദേശം നല്കി. വജ്രജൂബിലി വര്‍ഷമായതിനാല്‍ 50 ലക്ഷത്തിലധികം തീര്‍ഥാടകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതായി സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. പൊലിസ്, എക്സൈസ്, ഗതാഗതം, വൈദ്യുതി, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, അഗ്നിശമനസേന, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുതീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."