രണ്ടാം കൃഷി ആരംഭിച്ചിട്ടും പുഞ്ചകൃഷിയുടെ പണം ലഭിക്കാതെ കര്‍ഷകര്‍
കുട്ടനാട്: പുഞ്ചകൃഷിയുടെ സംഭരിച്ച നെല്ലിന്റെ പണം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭിച്ചില്ല. സംസ്ഥാനത്തൊട്ടാകെ ഇനിയും ലഭിക്കാനുള്ളത് 182 കോടി രൂപ. രണ്ടാംകൃഷി ആരംഭിക്കാറായിട്ടും പുഞ്ചകൃഷിയുടെ പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.
ആലപ്പുഴ ജില്ലയ്ക്കാണ് കൂടുതല്‍ പണം നല്‍കാനുള്ളത്. 70 കോടി രൂപയാണ് കുടിശിക. തൃശൂര്‍ ജില്ലയ്ക്ക് 46 കോടി, പാലക്കാടിന് 28 കോടി, കോട്ടയം 21 കോടി രൂപ എന്നിങ്ങനെയാണ് ലഭിക്കാനുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാന്റെ വിഹിതത്തിനാണ് കാലതാമസം നേരിടുന്നത്. നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ല. പണം ഉടന്‍ ലഭിച്ചെങ്കില്‍ രണ്ടാം കൃഷിയുടെ ആവശ്യത്തിനായി പണം കടം വാങ്ങേണ്ടതായി വരുമെന്നാണ് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.
നെല്ല് സംഭരിച്ച് പണത്തിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി പുതിയ സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ രണ്ടാംകൃഷിക്കൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."