HOME
DETAILS

മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് മേഖലയിലേക്ക് പതിനായിരത്തിലധികം സഊദി വനിതകളും

  
backup
February 09 2017 | 05:02 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d
റിയാദ്: മൊബൈല്‍ കടകളും അനുബന്ധ മേഖലകളും സ്വദേശി വല്‍ക്കരിച്ചതോടെ പതിനായിരത്തിലധികം സഊദി വനിതകളും ഈ മേഖലയിലേക്ക് . തങ്ങളുടെ കഴിവ് തെളിയിച്ചു പ്രത്യേകം പരിശീലനം നേടിയ വനിതകളാണ് മൊബൈല്‍ റിപ്പയറിംഗ് രംഗത്തേക് കടന്നു വന്നത്. മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണിയില്‍ പ്രാഗല്‍ഭ്യം നേടിയ ഇവര്‍ മറ്റു വനിതകള്‍ക്ക് കൂടുതല്‍ പ്രചോദനമായിരിക്കുകയാണ്. രാജ്യത്തെ വനിത സെന്ററുകള്‍ മുഖേന സൗജന്യമായാണ് വനിതകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. വനിതകളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയിനിങ് കോഓപറേഷന്‍ (ടിവിടിസി) സംഘടിപ്പിച്ച സൗജന്യ പരിശീലന പരിപാടിയിലൂടെയാണ് വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 19 ട്രെയിനിങ് കോളജുകളിലായി 10,769 വിദ്യാര്‍ഥിനികള്‍ക്കാണ് പരിശീലനം നല്‍കിയത്. മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണിക്കു പുറമേ വില്‍പന, ഉപഭോക്തൃ സേവനം, സ്മാര്‍ട്ട് ഫോണുകളുടെ അറ്റകുറ്റപ്പണി എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം ലഭിച്ച വനിതള്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍പ്പനഅറ്റകുറ്റപ്പണി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയോ സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള ലൈസന്‍സ് നേടുകയോ ചെയ്യാനുള്ള സംവിധാനവും മന്ത്രാലയങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം പ്രധാന നഗരങ്ങളിലും മാളുകളിലും വനിതകള്‍ക്കായുള്ള മൊബൈല്‍ കടകളും പ്രത്യേക കൗണ്ടറുകളും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വനിതകളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് വീട്ടിലിരുന്ന് ചെയ്യാവുന്ന വിദൂര തൊഴില്‍ പദ്ധതി ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സഊദി അറേബ്യ ആവിഷ്‌കരിച്ചിട്ടുള്ളത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  6 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  6 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  6 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  6 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  6 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  6 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  6 days ago