ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ 11ാം വര്‍ഷത്തിലേക്ക്
കോഴിക്കോട്: സാമൂഹ്യസേവന രംഗത്ത് നിരവധി പദ്ധതികള്‍ ഏറ്റെടുത്ത കെഫ് ഹോള്‍ഡിങ്‌സിന്റെ ഭാഗമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ 11ാം വര്‍ഷത്തിലേക്ക്.
2007ല്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ ചുരുങ്ങിയ കാലയളവിനിടെ രാജ്യത്തും വിദേശത്തുമായി 127 കോടി രൂപയുടെ 25ലേറെ സേവന പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിദ്യാഭ്യാസവും യുവജനക്ഷേമവും, പൊതുജനാരോഗ്യം, സുസ്ഥിര വികസനം, മനുഷ്യ സ്‌നേഹപരമായ സഹായങ്ങള്‍, സാമൂഹ്യ പദ്ധതികള്‍, കലയും സംസ്‌കാരവും എന്നീ ആറു മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍.
വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രിസം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പ്രൊമോട്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് ത്രൂ മള്‍ട്ടിപ്പ്ള്‍ ഇന്റെര്‍വെന്‍ഷന്‍സ്, തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയുടെ വികസനത്തിന് പിന്തുണ നല്‍കുന്ന കൃഷ്ണഗിരി സ്‌കൂള്‍ ഇന്റെര്‍വെന്‍ഷന്‍, മണിപ്പാല്‍ സര്‍വകലാശാലയ്ക്കുള്ള റിസര്‍ച്ച് സപ്പോര്‍ട്ട് പ്രോഗ്രാം എന്നിവയാണ് ഇക്കൂട്ടത്തില്‍ ഫൗണ്ടേഷന്‍ നടപ്പാക്കിയ പ്രമുഖ പദ്ധതികള്‍.
ചുറ്റുവട്ടത്തുള്ള ആളുകളുടെ ജീവിതങ്ങള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും ശാക്തീകരണത്തിനും കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഫൗണ്ടേഷന്റെ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സ്ഥാപകയും കെഫ് ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനുമായ ഷബാന ഫൈസല്‍ പറഞ്ഞു. അടുത്ത ഘട്ടത്തില്‍ വിഭവ സമാഹരണത്തിലും വിജ്ഞാന പങ്കാളിത്തങ്ങളിലും താല്‍പ്പര്യമുള്ള സമാനഹൃദയരുമായിച്ചേര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."