ഇന്ത്യ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം- മുന്നറിയിപ്പുമായി ചൈന
ബെയ്ജിങ്: ധാര്‍ഷ്ട്യം നിറഞ്ഞ സംസാരം ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കണമെന്ന് ചൈന. ചൈനയുടെ ദേശീയമാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തിലാണ് മുന്നറിയിപ്പ്.
രാജ്യാന്തര നയതന്ത്രത്തില്‍ അപക്വമായ നിലപാടുകളാണ് ഇന്ത്യയുടേത്. ഇന്ത്യയുമായുള്ള ഇടപെടലുകള്‍ക്ക് ഒന്നിലധികം നിയമങ്ങള്‍ ആവശ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് മുഖപ്രസംഗം.
ദോക്ലാം സംഘര്‍ഷത്തില്‍നിന്ന് ഇന്ത്യന്‍ സേനയ്ക്കു യാതൊന്നും പഠിക്കാന്‍ സാധിച്ചിട്ടില്ലെന്നാണു തോന്നുന്നത്. ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ചൈനയില്‍നിന്ന് കനത്ത തിരിച്ചടിയുണ്ടാകും. ചൈനയുമായുള്ള ഏറ്റുമുട്ടല്‍ തന്ത്രപ്രധാനമായ പല മേഖലകളിലും ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പു നല്കുന്ന മുഖപ്രസംഗത്തില്‍ ബെയ്ജിങ് കൊണ്ടുവന്ന നയം ഇന്ത്യ അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഇന്ത്യ ചൈനീസ് അതിര്‍ത്തിയിലേക്ക് ശ്രദ്ധതിരിക്കേണ്ട സമയം ആഗതമായിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. വടക്കന്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."