ഐ.ഒ.സിയില്‍ ആംബുലന്‍സ് അനുവദിച്ചു; സമരം ഒത്തുതീര്‍ന്നു
ഉദയംപേരൂര്‍: ഉദയംപേരൂര്‍ ഐ.ഒ.സി ബോട്ട്‌ലിംഗ് പഌന്റില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി.
ജില്ലകലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കമ്പനിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തും.
ആദ്യ രണ്ടു ദിവസങ്ങളില്‍ ജില്ല കലക്ടര്‍ ഇടപെട്ട് കമ്പനിയില്‍ ആംബുലന്‍സ് എത്തിക്കും. തുടര്‍ന്നു സ്ഥിരമായി ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നതു വരെ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കും. മൂന്ന് മാസത്തിനകം കമ്പനിയില്‍ സ്ഥിരമായി അംബുലന്‍സ് സൗകര്യം ഉറപ്പ് വരുത്തും- കമ്പനി മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ജോലി ചെയ്തിരുന്ന ഇലക്ട്രിക്കല്‍ തൊഴിലാളിക്കു പൊള്ളലേറ്റിരുന്നു.
കമ്പനിയില്‍ അംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ തൊഴിലാളിയെ മറ്റൊരു തൊഴിലാളി ബൈക്കില്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ഈ സാഹചര്യത്തില്‍ കമ്പനിയില്‍ അടിയന്തിരമായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
ചര്‍ച്ചയില്‍ പി.കെ അനില്‍ അനില്‍കുമാര്‍, ടി.കെ പ്രസാദ്, സി.എം ഗോപാലകൃഷ്ണന്‍ (സി ഐ ടി യു ) ടി.വി ഗോവിദാസ്, ദാസന്‍ (ഐഎന്‍ടിയുസി) പി.പി അനില്‍കുമാര്‍, പി.ടി സുരേഷ്,നവിന്‍ (ബിഎംഎസ്) എന്നിവര്‍ യൂണിയനുകളെ പ്രതിനിധീകരിച്ചും. കമ്പനിയെ പ്രതിനിധീകരിച്ച് പ്ലാന്റ് മാനേജര്‍ മനോഹരനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."