ടാങ്കറുകളില്‍ കുടിവെള്ളം ഊറ്റുന്നതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ആലുവ: അനധികൃതമായി ടാങ്കറുകളില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ കിണറുളില്‍ നിന്നും, കുളങ്ങളില്‍ നിന്നും കുടിവെള്ളം ഊറ്റുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.വേനല്‍ കടത്തതോടുകൂടി ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറം, എസ്.എന്‍ പുരം, മുട്ടം, കുന്നത്തേരി, തായിക്കാട്ടുകര, മനക്കപ്പടി എന്നിവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭപ്പെടുന്നത്. ഈ അവസരത്തിലാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ അനധികൃതമായി കിണറുകളില്‍ നിന്നും, കുളങ്ങളില്‍ നിന്നും ടാങ്കറുകളില്‍ കുടിവെള്ളം ഊറ്റുന്നത് അവസാവിപ്പിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉരോധിച്ചത്. പഞ്ചായത്തിലെ മൂടിപ്പോയ കിണറുകളും, കുളങ്ങളും വൃത്തിയാക്കി ഉപയോഗ്യക്ഷമമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് പഞ്ചായത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കുടിവെള്ള ഊറ്റു കേന്ദ്രങ്ങളും നിര്‍ത്തണമെന്നാവസ്യപ്പെട്ട് ഇന്ന് തന്നെ സ്റ്റോപ്പ്‌മെമ്മോ കൊടുക്കണമെന്നും, പഞ്ചായത്തിലെ മൂടിപ്പോയ പഞ്ചായത്ത് കിണറുകളും, കുളങ്ങളും കണ്ടെത്തി ഉപയോഗക്ഷമമാക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധം അവസാനിപ്പിച്ചു.
ഉപരോധം യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലിനേഷ് വര്‍ഗ്ഗീസ്, ജോസ് ദാസ് എം.പി, ബിനോയ് ജോസഫ്, അമല്‍ സാജന്‍, സാബിക്ക് എ.എ., ഷഹനാസ് പി.എ. എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."