HOME
DETAILS
MAL
എല്‍.ഡി.എഫ് സര്‍ക്കാരിന് കര്‍ഷക വിരുദ്ധ നിലപാട്: ആന്റോ ആന്റണി എം.പി
backup
February 09 2017 | 06:02 AM
ഈരാറ്റുപേട്ട: കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലേല മേഖലയാണെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ സര്‍ക്കാറിന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ആന്റോ ആന്റണി എം.പി. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീക്കോയി, പൂഞ്ഞാര്‍, കൂട്ടിക്കല്‍, മേലുകാവ് വില്ലേജുകളെ കസ്തൂരി രംഗന് പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഇതിനെ തകിടം മറിച്ച ഇടതുസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹം അവസാനിപ്പിക്കണമെന്നും ആന്റോ ആന്റമി എം.പി. പറഞ്ഞു. യോഗത്തില്‍ മുഹമ്മദ് ഇല്യാസ് അധ്യക്ഷനായി. പി.എ. സലിം, തോമസ് കല്ലാടന്‍, ജോമോന് ഐക്കര, പി.എച്ച്. നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."