സ്കൂളിനെതിരേ പിതാവ് പരാതി നല്‍കിയതില്‍ കുട്ടിക്ക് മാനസിക പീഡനമെന്ന്
കോട്ടയം: സ്കൂളിനെതിരേ പിതാവ് പരാതി നല്‍കിയതിന് അധികൃതരില്‍ നിന്ന് കുട്ടിക്ക് മാനസിക പീഡനമേല്‍ക്കേണ്ടി വന്നതായി ആരോപണം.
പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിനെതിനരേയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ആനത്താനം കൊച്ചുപറമ്പില്‍ അനീഷാണ് പരാതിക്കാരന്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിയുടെ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നിരുന്നു. തുടര്‍ന്ന് അനീഷ് സ്ക്കൂളധികൃതരെ കണ്ട് സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയുടെ ആയ സ്കൂള്‍ ബസില്‍ വച്ച് കുട്ടിയെ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കുകയും ഇനി മുതല്‍ ബസില്‍ കയറരുത് എന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച് പി.ടി.എയ്ക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതി നല്‍കിയതിന്റെ പേരില്‍ കുട്ടിക്ക് വലിയ പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഫീസിനത്തില്‍ 7000 രൂപ കുടി അടയ്ക്കുകയും ചെയ്തു.
ഫീസ് കൂടാതെ സ്പെഷ്യല്‍ ഫീ ഇനത്തിലും തുക ഈടാക്കിയതിനാലാണ് വലിയ തുക കുടിശിഖ വന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വീണ്ടും കുട്ടിയെ ബസില്‍ കയറുന്നതില്‍ നിന്നും വിലക്കുകയും ക്ലാസില്‍ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."