എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം കുഞ്ഞിപ്പള്ളിയില്‍
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റിയുടെ കലാ സാഹിത്യ വിഭാഗമായ സര്‍ഗലയയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല കലാ സാഹിത്യ മത്സരം 'സര്‍ഗലയം 2018' ഫെബ്രുവരി 2,3,4 തിയതികളില്‍ കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളിയില്‍ നടക്കും. സംഘടന ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തിവരുന്ന കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാ സാഹിത്യ മത്സരത്തില്‍ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ സംബന്ധിക്കും.
104 ഇനങ്ങളില്‍ നാല് വിഭാഗമായി ആയിരത്തി അഞ്ഞൂറിലധികം പ്രതിഭകളാണ് മാറ്റുരക്കുക . ഇതിനായി ഒരേ സമയം എട്ട് വേദികള്‍ സജ്ജമാക്കും. രണ്ട് ദിവസമാണ് മത്സര പരിപാടികള്‍ നടക്കുക. ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാതലങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തുന്നത്.
ഫെബ്രുവരി 2 ന് ഉദ്ഘാടന സമ്മേളനം, ഘോഷയാത്ര, സാംസ്‌കാരിക സെമിനാര്‍, 3, 4 തിയതികളില്‍ മത്സര പരിപാടികള്‍ എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ കണ്‍വന്‍ഷന്‍ 23 ന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കുഞ്ഞിപ്പള്ളി എസ്.എം.ഐ ആര്‍ട്‌സ് കോളജില്‍ നടക്കും. ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് സര്‍ഗലയം വകുപ്പ് സെക്രട്ടറി ആഷിഖ് കുഴിപ്പുറം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."