10 രൂപ നാണയങ്ങള്‍ അസാധുവാക്കിയിട്ടില്ല: ആര്.ബി.ഐ
മുംബൈ: വിപണിയിലുള്ള എല്ലാ 10 രൂപ നാണയങ്ങളും മൂല്യമുള്ളത് തന്നെയാണെന്ന് റിസര്‍വ് ബാങ്ക്. 10 രൂപ നാണയങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില സംശയങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്.ബി.ഐ ഇക്കാര്യം അറിയിച്ചത്. വിപണിയില്‍ 14 തരത്തിലുള്ള 10 രൂപ നാണയങ്ങളാണ് ഉള്ളത്. ഇതിനെല്ലാം തന്നെ മൂല്യമുണ്ട്. നാണയങ്ങള്‍ക്ക് മൂല്യമില്ലെന്നും ഇത് കൊണ്ട് ഇടപാടുകള്‍ നടത്താനാവില്ലെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും ആര്.ബി.ഐ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
14 വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 10 രൂപ നാണയങ്ങള്‍ ഇറക്കിയിട്ടുള്ളത്. ഈ നാണയങ്ങള്‍ക്കെല്ലാം ഒരേ മൂല്യമാണുള്ളത്. ഇടപാടുകള്‍ക്ക് ഇത് ഉപയോഗിക്കുന്നതിന് ഇതുവരെ ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് അതാത് കാലത്തായി ഇടപാടുകള്‍ക്ക് ഇവ പുറത്തിറക്കിയതെന്ന് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആര്.ബി.ഐ വ്യക്തമാക്കുന്നു.
പുതിയ 10 രൂപ നോട്ട് ഇറക്കിയ സാഹചര്യത്തില്‍ നാണയങ്ങള്‍ക്ക് മൂല്യമുണ്ടായിരിക്കില്ലെന്ന ധാരണയില്‍ പലരും ഇത് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."