HOME
DETAILS
MAL
ജറൂസലം: യു.എസ് എംബസി ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റും: നെതന്യാഹു
backup
January 18 2018 | 02:01 AM
ജറൂസലം: യു.എസ് എംബസി ജറൂസലമിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു കൂടെ അനുഗമിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് എംബസി സ്ഥിതി ചെയ്യുന്നത് ടെല്‍ അവീവിലാണ്. ജറൂസലം ഇസ്റാഈല്‍ തലസ്ഥാനമായി ഡൊണാള്‍ഡ് ട്രംപ് ഡിസംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍ എംബസി മാറ്റവുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ പ്രസ്താവന യു.എസ് അധികൃതരുടെ പ്രഖ്യാപനത്തിന് വിരുദ്ധമാണ്. ജറൂസലമിന്റെ തലസ്ഥാനം മാറ്റുന്ന നടപടികള്‍ പൂര്‍ണമാവാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെടുക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് നേരത്തെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."