HOME
DETAILS

ആസ്‌ത്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കും

  
backup
May 28 2016 | 23:05 PM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa

ഏറ്റുമാനൂര്‍ : ആസ്‌ത്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലെത്തിക്കും.കാണക്കാരി പ്ലാപ്പള്ളില്‍ അഞ്ജു (24), ആശ (18) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച്ച എത്തിക്കുന്നത്.  
നാളെ വെളുപ്പിനെ സിംഗപ്പൂര്‍ എയര്‍ലയ്‌സിന്റെ കാര്‍ഗോയില്‍ മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് അന്ന് വൈകിട്ട് എയര്‍ ഇന്ത്യയുടെ കാര്‍ഗോയില്‍ നെടുമ്പാശേരിയില്‍ എത്തിക്കും. പിന്നീട് ചൊവ്വാഴ്ച്ച വെളുപ്പിനെയാണ് നെടുമ്പാശേരിയില്‍ നിന്നും ഇവരുടെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുക.  കേരളത്തിലേക്ക് നേരിട്ട് പോരുന്ന കാര്‍ഗോ വിമാനത്തന്റെ ലഭ്യതകുറവാണ് മൃതദേഹം എത്തിക്കാന്‍ വൈകിയതിന്  പ്രധാന കാരണം.
 ഇവരുടെ സഹോദരി ഭര്‍ത്താവ് അനീഷ് ജോണും,  അമ്മ ആലീസിന്റെ മാതൃസഹോദരന്‍ ഫാ.ജോര്‍ജ് കൊണ്ടൂക്കാല എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത്.
ആസ്‌ത്രേലിയയിലെ  ബ്രിസ്ബനില്‍  കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു സഹോദരിമാരുടെ ജീവനപഹരിച്ച അപകടം.
നേരെ മൂത്ത സഹോദരി അനുവിനെ ജോലിസ്ഥലത്ത് വിട്ടശേഷം തിരികെ വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മാലിന്യം കയറ്റിവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുപേരും തത്ക്ഷണം മരിച്ചു. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
മരിച്ച അഞ്ജുവിന്റെയും ആശയുടെയും മൃതദേഹങ്ങള്‍ ബ്രിസ്ബനിലെ പള്ളിയില്‍ എത്തിച്ച് അന്ത്യോപചാരം അര്‍പ്പിച്ചു. ഇവരുടെ ബന്ധുക്കളാ ഫാ.ജോര്‍ജ് കൊണ്ടൂക്കാല, ഫാ.ജോണ്‍ കുന്നത്ത്, ഫാ.തോമസ്, ഫാ.മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  13 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  13 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  13 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  13 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  13 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  13 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  13 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  13 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  13 days ago