HOME
DETAILS
MAL
ജാദവിനെ ഇറാനില്‍ നിന്നാണ് ഐ.എസ്.ഐ പിടികൂടിയതെന്ന് ബലൂച് നേതാവ്
backup
January 19 2018 | 03:01 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന് കുല്ഭൂഷണ് ജാദവിനെ പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ബലൂചിസ്താന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍.
ഇറാനിലെ ഛബഹാര്‍ തുറമുഖത്തുനിന്നാണ് കുല്‍ഭൂഷണെ ഐ.എസ്.ഐ തട്ടിക്കൊണ്ടുപോയതെന്ന് ബലൂച് നേതാവായ മാമ ഖ്വാദിര്‍ ബലൂച് ഇന്നലെ വെളിപ്പെടുത്തി. ഐ.എസ്.ഐക്കുവേണ്ടി ഭീകരവാദിയായ മുല്ലാ ഉമര്‍ ബലൂച് ഇറാനിയാണ് ജാദവിനെ തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ജാദവിന്റെ കൈള്‍ പിന്നോട്ട് കെട്ടിയും കണ്ണ് കറുത്ത തുണികൊണ്ടുമൂടിയും കാറില്‍ കയറ്റിയാണ് കൊണ്ടുപോയതെന്നും മാമ ഖ്വാദിര്‍ പറയുന്നു. ആദ്യം പാകിസ്താനിലെ ക്വറ്റയിലേക്കും അവിടെ നിന്ന് ഇസ്ലാമാബാദിലേക്കുമാണ് ജാദവിനെ കൊണ്ടുപോയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."