വിദ്യാഭ്യാസ മേഖലയില്‍ വയനാടിനെ മുന്നിലെത്തിക്കും: മന്ത്രി
പിണങ്ങോട്: വിദ്യാഭ്യാസ മേഖലയില്‍ വയനാടിനെ മുന്നിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പിണങ്ങോട് ഗവ.യു.പി.സ്‌കൂളിന്റെ 111-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള പ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പ്രാഥമിക വിദ്യാലയങ്ങളെ ഹൈടെക് ആക്കുന്നതിനുള്ള നടപടികളാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ 241 ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനിയമനം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ മതനിരപേക്ഷതയും ജനാധിപത്യചിന്തയും നിലനിര്‍ത്തണമെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണം.
അതിന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ പൊതുജനങ്ങളുടേയും പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. 100 വര്‍ഷം പിന്നിട്ട സ്‌കൂളുകള്‍ക്ക് ഗ്രാന്റു നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ശകുന്തള ഷണ്‍മുഖന്‍, പി.എം നാസര്‍, എ ഇന്ദിര, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി.എന്‍ ബാബുരാജ്, എം മമ്മു മാസ്റ്റര്‍, കെ.കെ റഹ്മത്ത് സംസാരിച്ചു. എന്‍.സി പ്രസാദ് സ്വാഗതവും മേരി അരൂജ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."