പഞ്ചായത്തംഗത്തിന്റെ തെരഞ്ഞെടുപ്പ് തടഞ്ഞു
മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്ന സമയത്ത് കോടതി ശിക്ഷിച്ചത് മറച്ചുവച്ച പഞ്ചായത്തംഗത്തിന്റെ തെരഞ്ഞെടുപ്പ് വിജയം മഞ്ചേരി മുന്‍സിഫ് കോടതി ജഡ്ജി തടഞ്ഞു. കരുളായി പഞ്ചായത്തിലെ 13ാം വാര്‍ഡ് വലമ്പുറത്തുനിന്നു എല്‍.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച നമ്പോല സുബൈറിന്റെ വിജയമാണ് കോടതി ഇന്നലെ തടഞ്ഞത്.
കരുളായി സ്വദേശി തെക്കുംപുറത്ത് അബ്ദുല്‍ കരീമാണ് ഹരജി നല്‍കിയിരുന്നത്. 2015 നവംബര്‍ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ സുബൈര്‍ 117 വോട്ടുകള്‍ക്കാണ് മുസ്‌ലിംലീഗിലെ കണ്ണന്‍കുളവന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയിരുന്നത്. എന്നാല്‍, നേരത്തെ ചെക്കുകേസില്‍ മഞ്ചേരി ജെ.എഫ്.സി.എം കോടതി സുബൈറിനെ മൂന്നു മാസം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് സമയത്ത് നോമിനേഷന്‍ നല്‍കിയപ്പോള്‍ സത്യപ്രസ്താവനയില്‍ കാണിച്ചില്ലെന്നു നിരീക്ഷിച്ചാണ് തെരഞ്ഞെടുപ്പ് വിജയം തടഞ്ഞുവച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. കുഞ്ഞാലി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."