HOME
DETAILS

ഒരുമയോടെ പ്രവര്‍ത്തിച്ച് ജില്ലയെ ലഹരിമുക്തമാക്കാം: മന്ത്രി എ.കെ ബാലന്‍

  
backup
February 10 2017 | 04:02 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

പാലക്കാട്: ജില്ലയെ പരിപൂര്‍ണ ലഹരി മുക്തമാക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ഒത്തൊരുമിച്ചുളള പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കി ലഹരി ഉപയോഗം പൂര്‍ണമായും തടയുക ലക്ഷ്യമിട്ട് പാലക്കാട് ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'വിമുക്തി' ബോധവത്കരണ മിഷന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്.


വിദ്യാലയങ്ങളിലെ ലഹരി ഉപയോഗത്തിനെതിരേ ആറു മാസത്തിനകം ദേശീയ കര്‍മപദ്ധതി രൂപീകരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മദ്യവില്‍പനയില്‍ ചുമത്തിയ അഞ്ച് ശതമാനം അധിക സെസ്സ് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ലഹരിക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയ സംരംഭങ്ങളായി മാറണം. ലഹരി മനസിനെയും ശരീരത്തെയും കാര്‍ന്ന് തിന്നും. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സമൂഹത്തില്‍ ലഹരി ഉപയോഗം കൂടിയതിന്റെ തെളിവുകളാണ്. വിവാഹമോചനം ഉള്‍പ്പെടെയുള്ള കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് കാരണമാകുന്നത്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വന്‍തോതില്‍ വര്‍ധിച്ചു. മദ്യനിരോധനം കൊണ്ട് മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗം കുറഞ്ഞിട്ടില്ല.

അതുകൊണ്ട് മദ്യത്തോടുള്ള ആസക്തി കുറയ്ക്കാന്‍ മനസാണ് മാറ്റേണ്ടത്. അതിന് ബോധവല്‍ക്കരണം പ്രധാനമാണ്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവക്ക് എതിരേ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ലഹരിവസ്തുക്കളുടെ ശേഖരം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക, ബഹുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണം, ലഹരിവസ്തുക്കളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കല്‍, ലഹരിക്ക് അടിമപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വിമുക്തി പദ്ധതിയുടെ ലക്ഷ്യങ്ങള്‍. രാവിലെ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രമുഖര്‍, വിദ്യാര്‍ഥികള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തുടര്‍ന്ന് ആല്‍ബര്‍ട്ട് ഡബ്ല്യു കാരേരക്കാട്ടിലിന്റെ പിയാനോ സംഗീത പശ്ചാത്തലത്തില്‍ ചിത്രകാരന്മാരായ ബൈജുദേവ്, ജോണ്‍സണ്‍ ലഹരിവിരുദ്ധ ചിത്രങ്ങള്‍ വരച്ചു.


പരിപാടിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ മന്ത്രി ആദരിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, നഗരസഭാ അംഗങ്ങളായ രാജേശ്വരി ജയപ്രകാശ്, പി.ആര്‍ സുജാത, സ്വരലയ സെക്രട്ടറി ടി.ആര്‍ അജയന്‍, ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യുസ് ജോണ്‍, കെ.എ കമറുദീന്‍, കെ. കാദര്‍ മൊയ്തീന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago