മണ്ണാര്‍ക്കാട്ടെ ഗുണ്ടാ വിളയാട്ടം; യൂത്ത് ലീഗ് പ്രതിഷേധിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ഗുണ്ടാവിളയാട്ടത്തിന് അറുതി വരുത്തുക, ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പു വരുത്തുക, കൗണ്‍സിലര്‍ വി. സിറാജുദ്ദീന്റെ വീടിനുനേരെ സ്ഫോടനം നടത്തിയ പ്രതികളെ കണ്ടെത്തി അറസറ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നഗരത്തില്‍ യുവജനറാലി നടത്തി. ഗുണ്ടകളെ പൊലിസ് സംരക്ഷിക്കുകയാണെന്നും, മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴയെ അക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലിസ് മേധാവി വരെ ഇടപെടേണ്ടി വന്നെന്നും, മണ്ണാര്‍ക്കാട്ടെ പൊലിസ് സി.പി.ഐക്ക് അടിമപെട്ടിരിക്കുകയാണെന്നും റാലിയില്‍ പറഞ്ഞു.
നെല്ലിപ്പുഴയില്നിന്ന് തുടങ്ങിയ യുവജനറാലി കുന്തിപ്പുഴയില്‍ സമാപിച്ചു. റാലിക്ക് ഗഫൂര്‍ കോല്‍ക്കളത്തില്‍, അര്‍സല്‍ എരേരത്ത്, എം. അബൂബക്കര്‍, കെ.ടി അബ്ദുല്ല, മുജീബ് മല്ലിയില്‍, അഡ്വ.നൗഫല്‍ കളത്തില്‍, മന്‍സൂര്‍.ടി.പി, എം.കെ കുഞ്ഞയമ്മു, ഹംസ ആക്കാടന്‍, സിദ്ദീഖ് കൊടപ്പന, പി.എം മുസ്തഫ, സൈനുദ്ദീന്‍ നെച്ചുളളി, സി.കെ സദഖത്തുല്ല, ടി.കെ ഫൈസല്‍, സഹദ് അരിയൂര്‍, അഡ്വ. ശമീര്‍ പഴേരി, മുനീര്‍ താളിയില്‍, അജ്മല്‍ നിയാസ്, ഫൈസല്‍ ചെള്ളി, മുജീബ് ഫൈസി, അന്‍വര്‍ സാദത്ത്, സജീര്‍ നാലുകണ്ടം, ഫൈസല്‍, ബഷീര്‍, പി. കുഞ്ഞുമുഹമ്മദ്, നൗഷാദ് വെള്ളപ്പാടം, സി.കെ അഫ്സല്, സൈനുദ്ദീന്‍ കൈതച്ചിറ, ശമീര്‍ നേതൃത്വം നല്കി. കുന്തിപ്പുഴയില്‍ നടന്ന സമാപന പരിപാടി കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അര്‍സല്‍ എരേരത്ത് അധ്യക്ഷനായി. അഡ്വ.ടി.എ സിദ്ദീഖ്, ടി.എ സലാം മാസ്റ്റര്‍, സി. മുഹമ്മദ് ബഷീര്‍, റഷീദ് ആലായന്‍ പ്രസംഗിച്ചു. എം. അബൂബക്കര്‍ സ്വാഗതവും, കെ.ടി അബ്ദുല്ല നന്ദിയും പറഞ്ഞു. പി. മുഹമ്മദാലി അന്‍സാരി, എം.പി.എ ബക്കര്‍ മാസ്റ്റര്‍, കെ.ടി ഹംസപ്പ, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കോളശ്ശേരി, റഫീക്ക് കുന്തിപ്പുഴ, ടി.കെ മരക്കാര്‍, അസീസ് പച്ചീരി, യൂസഫ് പാക്കത്ത്, സി. ഷഫീഖ് റഹിമാന്‍, പാറശ്ശേരി ഹസ്സന്, പി. ഷാനവാസ്, കെ.സി അബ്ദുറഹിമാന്, റഷീദ് കോല്‍പ്പാടം, റഷീദ് മുത്തനില്‍, റഫീക്ക് കൊങ്ങത്ത്, കെ.പി.എ സലാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."