തിരക്കേറുന്നു; തിരുവനന്തപുരം പുഷ്പമേള പന്ത്രണ്ടു വരെ നീട്ടി
തിരുവനന്തപുരം: പുഷ്പങ്ങളുടെ വസന്തവുമായി തിരുവനന്തപുരം പുഷ്പമേളക്ക് ജനത്തിരക്ക് ഏറുന്നു. തലസ്ഥാന നഗരി ഇന്നേ വരെ കണ്ടിട്ടില്ലാത്ത വര്‍ണ പുഷ്പങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കിയ പുഷ്പമേള ജനത്തിരക്ക് മാനിച്ച് ഫെബ്രുവരി 12 ഞായര്‍ വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് മികച്ച വിപണി സാധ്യത ലക്ഷ്യമിട്ടുള്ള കാര്‍ഷിക പ്രദര്‍ശനവും വിപണനവും മേളയുടെ ഭാഗമാണ്. കുട്ടികള്‍ക്കായുള്ള പുഷ്പാലങ്കൃത ഫാഷന്‍ ഷോ മേളയുടെ പ്രധാന ആകര്‍ഷണമാകുന്നു. പ്രകൃതിയോടിണങ്ങുന്ന ലാന്‍ഡ്‌സ്‌കേപ്പിങ് ഷോയില്‍ ഡിനോസര്‍, പുലി, സിംഹം തുടങ്ങിയ മൃഗങ്ങളുടെ രൂപത്തില്‍ അലങ്കരിച്ചിരിക്കുന്ന പുഷ്പങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും ജനങ്ങള്‍ കുടുംബത്തോടൊപ്പം മേള കാണാന്‍ എത്തുന്നുണ്ട്. സന്ദര്‍ശകര്‍ക്കായുള്ള ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കണ്‍സ്യൂമര്‍ എക്‌സ്‌പോ, ഓട്ടോമൊബൈല്‍ എക്‌സ്‌പോ തുടങ്ങിയവയും മേളയിലെ ആകര്‍ഷകങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."