നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യന്‍ വംശജയും
മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടറും. 2018ലെ സിറ്റിസണ്‍ സയന്‍സ് ആസ്ട്രോനറ്റ് എന്ന പദ്ധതിയിലേക്കുള്ള പട്ടികയിലാണ്. കാനഡയില്‍ താമസിക്കുന്ന 32കാരിയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യ തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നടപ്പിലായാല്‍ ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും ഷവ്ന. കല്പന ചൗള, സുനിത വില്യംസ് എന്നിവരാണ് നേരത്തെ ഈ ഭാഗ്യം സിദ്ധിച്ച ഇന്ത്യക്കാര്‍.
മുംബൈയില്‍ വേരുകളുള്ള ഷവ്ന കാനഡയിലാണ് ജനിച്ചത്. ഇപ്പോള്‍ ആല്‍ബെര്‍ട്ട ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യനാണ്. മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്ത ഷവ്നയുടെ മുത്തശ്ശി ഉണ്ട്. നക്ഷത്ര ലോകത്തോടൊപ്പം പാട്ടുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒ ഡോക്ടര്‍ നല്ല ഒരു ഓപറെ സിംഗറും കൂടിയാണ്. കൂടാതെ അന്താരാഷ്ട്ര തൈക്കോണ്ടെ ചാമ്പ്യയുമാണിവര്. തന്റെ സ്വപ്നങ്ങള്‍ക്ക് കരുത്താവുന്നത് കുടുംബമാണെന്ന് ഷവ്ന പറഞ്ഞു.
2018 ആദ്യം തന്നെ ബഹിരാകാശ പദ്ധതിയുണ്ടാകുമെന്നാണ കരുതുന്നത്. അതിനുവേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്.
ആല്‍ബര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ ബിരുദവും ജനറല്‍ മെഡിസിനില്‍ എം.ഡിയും ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബഹിരാകാശ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഷവ്ന ദൗത്യത്തിന് എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."