ഗുണ്ടാപിരിവ്: നാലു ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ പിടിയില്‍
കോഴിക്കോട്: ഗുണ്ടാപിരിവ് നടത്തിയ നാലു ഹനുമാന്‍സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. ഹനുമാന്‍ സേന ജില്ലാസെക്രട്ടറി ബേപ്പൂര്‍ കരുവന്‍തറ ദിജില്‍ദാസ് (27), നോര്‍ത്ത് ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ് (27), ബേപ്പൂര്‍ നടുവട്ടം സ്വദേശി തേറമ്പാട്ടില്‍ അനൂപ് (24), ഗുരുവായൂരപ്പന്‍ കോളജിനു സമീപത്തുള്ള നരീക്കര വീട്ടില്‍ ബൈജു (36) എന്നിവരെയാണു നല്ലളം പൊലിസ് പിടികൂടിയത്.
പ്രതികളെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ 24 നും 26 നുമാണു കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. പാലാഴി ഹൈലൈറ്റ് മാളിനോടനുബന്ധമായി നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപിരിവ് നടത്തിയതിനെ തുടര്‍ന്നാണു പ്രതികളെ പിടികൂടിയത്. 24 ന് നിര്‍മാണം നടക്കുന്ന സ്ഥലത്തെത്തുകയും 50,000 രൂപ കരാറുകാരനില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു.
വീണ്ടും 26 നും ഇവര്‍ സ്ഥലത്തെത്തുകയും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കിയിട്ടില്ലെങ്കില്‍ നിര്‍മാണം തടസപ്പെടുത്തുമെന്നു പറഞ്ഞു കരാറുകാരനെ ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്നാണു കരാറുകാരനായ ചാലിയം സ്വദേശി അബ്ദുള്‍നാസര്‍ നല്ലളം പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."