HOME
DETAILS

വോട്ടു മറിച്ചെന്ന ആരോപണം: പേരാമ്പ്രയില്‍ യു.ഡി.എഫ് കണ്‍വീനര്‍ക്കുനേരെയും കൈയേറ്റം

  
backup
May 29 2016 | 19:05 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82

പേരാമ്പ്ര: ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം ചെയര്‍മാനെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ജനറല്‍ കണ്‍വീനര്‍ക്കുനേരെയും കയ്യേറ്റം. ചെറിയകുമ്പളത്തുവച്ചാണ് യു.ഡി.എഫ് ജനറല്‍ കണ്‍വീനറും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ ബാലനാരായണനെ ഒരുസംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.
കഴിഞ്ഞ ദിവസം പേരാമ്പ്ര മാര്‍ക്കറ്റു പരിസരത്തുവച്ച് യു.ഡി.എഫ് ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹിയുമായ എസ്.പി കുഞ്ഞമ്മദിനെ ലീഗ് പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്തിരുന്നു. ഇടതുമുന്നണിക്ക് വോട്ടു മറിച്ചെന്ന് ആരോപണ വിധേയരായ യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതാക്കള്‍ക്കു നേരെ കയ്യേറ്റമുണ്ടായത്. പ്രവര്‍ത്തകരുടെ വികാരത്തെയും അഭിപ്രായത്തെയും മാനിക്കാതെ വെല്ലുവിളി ഏറ്റെടുത്ത് എത്തിയപ്പോഴാണ് കണ്‍വീനര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ച താങ്കള്‍ ഈ വഴിക്ക് പാര്‍ട്ടി പ്രവര്‍ത്തനവുമായി വരരുതെന്ന് ചെറിയ കുമ്പളത്തെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലനാരായണനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ വരുമെന്നും വന്നാല്‍ എന്തുചെയ്യുമെന്നും ചോദിച്ച ബാലനാരായണന്‍ ഇന്നലെ വൈകീട്ട് നാലോടെ  ചെറിയകുമ്പളത്തെ പെട്രോള്‍ പമ്പിന് മുന്നില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു. ഉടനെ ഒരുസംഘം പ്രവര്‍ത്തകരെത്തി കയ്യേറ്റത്തിന് ശ്രമിച്ചു. ഇതോടെ അതേ വാഹനത്തില്‍ കയറി ബാലനാരായണന്‍ രക്ഷപ്പെടുകയായിരുന്നു. ഇടതുമുന്നണിയെ സഹായിച്ച മറ്റു ചില യു.ഡി.എഫ് നേതാക്കളെയും തെരുവില്‍ നേരിടുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.
പേരാമ്പ്രയില്‍ ഇത്തവണ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍. കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയപ്പോഴും നേതാക്കള്‍ എതിരാളികളെ സഹായിച്ചതാണ് അഡ്വ. മുഹമ്മദ് ഇക്ബാലിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്.
യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ ചങ്ങരോത്ത് പഞ്ചായത്തില്‍ 4000 ത്തിലേറെ വോട്ടുകള്‍ ലീഡ് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ രണ്ടായിരത്തില്‍ താഴെ മാത്രം വോട്ടാണ് കൂടുതല്‍ ലഭിച്ചത്.
യു.ഡി.എഫിന് ലീഡ് പ്രതീക്ഷിച്ച ചക്കിട്ടപാറ പഞ്ചായത്തിലും ഇടതുമുന്നണിക്കാണ് ലീഡ് ലഭിച്ചത്. വോട്ടെണ്ണല്‍ സമയത്തൊക്കെ ആദ്യം മുതല്‍ ലീഡ് ചെയ്ത യു.ഡി.എഫ് സ്ഥാനാര്‍ഥി അവസാന രണ്ട് റൗണ്ടില്‍ നിസാര വോട്ടിന് പരാജയപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രവര്‍ത്തകരെ പരാജയം ഏറെ പ്രയാസപ്പെടുത്തിയിരുന്നു. മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ച വെല്‍ഫയര്‍ പാര്‍ട്ടിക്ക് 1601 വോട്ടാണ് ലഭിച്ചത്.
വെല്‍ഫയര്‍ പാര്‍ട്ടി വോട്ടുകള്‍ വന്‍തുക വാങ്ങി എല്‍.ഡി.എഫിന് വിറ്റു എന്ന ആരോപണവും ശക്തമാണ്. ഈ ഇടപാടില്‍ ചില യു.ഡി.എഫ് നേതാക്കള്‍ക്കും പങ്കുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇതിനിടെയാണ് വോട്ട് മറിക്കാന്‍ യു.ഡി.എഫ് ചെയര്‍മാനും കണ്‍വീനറും ശ്രമിച്ചുവന്ന വാള്‍പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തുവച്ച് ഒരു പ്രവര്‍ത്തകനുമായി വാക്ക് തര്‍ക്കം മാത്രമാണുണ്ടായതെന്ന് ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ എസ്.പി കുഞ്ഞമ്മദിനെതിരായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago