15 സിറിയന്‍ അഭയാര്‍ഥികള്‍ തണുത്തുവിറച്ചു മരിച്ചതായി റിപ്പോര്‍ട്ട്
ബെയ്‌റൂത്ത്: കുട്ടികള്‍ അടക്കം 15 സിറിയന്‍ അഭയാര്‍ഥികളെ തണുത്തുവിറച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ലബനാനിലേക്കുള്ള മലമ്പാത മുറിച്ചുകടക്കുന്നതിനിടെയാണു സംഭവം. ഇവിടെ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
രാജ്യത്തെ മസ്‌നാക്കടുത്ത് സിറിയന്‍ അഭയാര്‍ഥികള്‍ പ്രയാസമനുഭവിക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലബനീസ് സൈന്യം നടത്തിയ തിരച്ചിലിലാണു മൃതശരീരങ്ങള്‍ കണ്ടെത്തിയത്. 13 പേരെ വെള്ളിയാഴ്ചയും രണ്ടു പേരെ കഴിഞ്ഞ ദിവസവുമാണു കണ്ടെത്തിയത്. ഒറ്റയ്ക്കു അലഞ്ഞുനടക്കുകയായിരുന്ന യുവാവ് അടക്കം നിരവധി പേരെ സൈന്യം രക്ഷിച്ചിട്ടുണ്ട്.
ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടില്‍നിന്ന് ലബനാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് സിറിയന്‍ സംഘം അപകടത്തില്‍പെട്ടത്. ഇവരെ കള്ളക്കടത്തു സംഘം ഉപേക്ഷിച്ചതാണെന്നും വാര്‍ത്തയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫ്രഞ്ച് പാചകവിദഗ്ധന്‍ പോള്‍ ബോകോസ് അന്തരിച്ചു
പാരിസ്: ഫ്രാന്‍സിലെ പ്രശസ്ത പാചകവിദഗ്ധന്‍ പോള്‍ ബോകോസ് അന്തരിച്ചു. 91 വയസായിരുന്നു. വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍സ് രോഗവുമായി മല്ലിടുകയായിരുന്നു പോള്‍.
ലയോണിലെ തന്റെ പ്രസിദ്ധമായ റെസ്റ്റൊറന്റില്‍ വച്ചാണു മരണം സംഭവിച്ചതെന്ന് പോള്‍ ബോകോസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മരണത്തില്‍ അനുശോചിച്ചു. ഫ്രഞ്ച് പാചകശൈലിയുടെ അവതാരമായിരുന്നു പോളെന്ന് മാക്രോണ്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."