റെയില്‍പാളം നവീകരണം; 31 വരെ ട്രെയിന്‍ നിയന്ത്രണം
കോഴിക്കോട്: പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ റെയില്‍പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 31 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട്-കണ്ണൂര്‍ സെക്ഷനില്‍ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ടു നാലു വരെയാണ് നവീകരണ പ്രവൃത്തി.
22609 മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുക. 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി 35 മിനിറ്റ് വൈകി വൈകിട്ട് 3.10നും 56602 കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി വൈകിട്ട് 3.20നും പുറപ്പെടും. 24ന് പുറപ്പെടുന്ന 12223 ലോക്മാന്യതിലക്-എറണാകുളം ജങ്ഷന്‍ ദുരന്തോ രണ്ടര മണിക്കൂറും 22150 പൂനെ-എറണാകുളം ബൈ വീക്കിലി 29ന് ഒരു മണിക്കൂര്‍ 35 മിനിറ്റും 22629 ദാദര്‍-തിരുനെല്‍വേലി 27നു 45 മിനിറ്റും വൈകും. 56323, 56324 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വിസ് നടത്തില്ല.
പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ ശുചീകരണം നടത്തും. രാത്രി 11.30നും പുലര്‍ച്ചെ 4.30നും ഇടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 22638 മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് ഇന്നും നാളെയും 24, 27, 28, 29, 31 തിയതികളില്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. 26ന് ഈ ട്രെയിന്‍ നിശ്ചയിച്ച സമയത്ത് തന്നെ പുറപ്പെടും. 22852 മംഗളൂരു സാന്ധ്രഗാച്ചി എക്‌സ്പ്രസ് 27ന് 1.15 മണിക്കൂര്‍ വൈകി പുറപ്പെടും. 56323 കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ പാലക്കാട് കഴിഞ്ഞ് ഇന്ന് മുതല്‍ 31 വരെ രണ്ടു മണിക്കൂര്‍ വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."