ഡല്‍ഹി തീപിടിത്തം; പടക്ക ഫാക്ടറിയുടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറിയുടമ അറസ്റ്റില്‍. ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയുടമയായ മനോജ് ജെയ്ന്‍ ആണ് അറസ്്റ്റിലായത്. പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ രജനീഷ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നു മുതല്‍ ജെയ്ന്‍ ഫാക്ടറി വാടകക്ക് കൊടുത്തിരിക്കുകയാണെന്നും ഡി.സി.പി അറയിച്ചു.
ശനിയാഴ്ച ഡല്‍ഹി ബവാനയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലും പടക്കനിര്മാണശാലയിലുമായുണ്ടായ തീപിടിത്തത്തില്‍ 17 പേര് കൊല്ലപ്പെട്ടിരുന്നു. മൂന്നുനില കെട്ടിടത്തിലാണ് പടക്കനിര്‍മാണശാലയും പ്ലാസ്റ്റിക് ഫാക്ടറിയും സ്ഥിതിചെയ്യുന്നത്. പടക്കനിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം പ്ലാസ്റ്റിക് നിര്‍മാണ ശാലയിലേക്കും പടരുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട 17 പേരില്‍ 10 പേരും സ്ത്രീകളാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."