HOME
DETAILS

രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കൈയില്‍

  
backup
January 22 2018 | 10:01 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-73-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക വിടവ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യം ഉണ്ടാക്കിയ സമ്പത്തിന്റെ എഴുപത്തിമൂന്ന് ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് രാജ്യാന്തര അവകാശ സംഘടനയായ 'ഓക്‌സ്ഫാം' ഇന്ന് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 58 ശതമാനമായിരുന്നു ഒരു ശതമാനം പേരിലേക്ക് മാത്രമായി പോയത്. ആഗോള കണക്കു വെച്ചുനോക്കുമ്പോള്‍ ഇത് 50 ശതമാനം അധികമാണെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു. അതേസമയം, രാജ്യത്തെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരില്‍ സമ്പത്ത് വര്‍ധന ഒരു ശതമാനം മാത്രമാണെന്നും ഓക്‌സ്ഫാം പറയുന്നു.
ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനം ദാവോസില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ആഗോളതലത്തിലെടുക്കുമ്പോള്‍ ധനത്തിന്റെ കുമിഞ്ഞുകൂടല്‍ വര്‍ധിക്കുകയാണ്. 82 ശതമാനം സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണ്. എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല. വര്‍ധിച്ചുവരുന്ന വരുമാന, ലിംഗ അസമത്വത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്നും ഓക്‌സ്ഫാം വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago