HOME
DETAILS

യെച്ചൂരിയുടെ കരട് രേഖ തള്ളിയത് 'കരടാവുമോ'

  
backup
January 22 2018 | 18:01 PM

%e0%b4%af%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%b0%e0%b5%87%e0%b4%96-%e0%b4%a4%e0%b4%b3


ഇടതുപക്ഷ ചരിത്രത്തിലാദ്യമാണ് ഒരു ജനറല്‍ സെക്രട്ടറിയുടെ കരട് രേഖ തള്ളുന്നതെന്നാണ് ഒരുപാടു വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്. നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജനാധിപത്യ മതേതര സംരക്ഷണത്തിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായുള്ള ബന്ധമാണ് കൂടുതല്‍ ഉചിതവും അഭികാമ്യവുമെന്നുള്ള കരട് രേഖയാണ് മുപ്പത്തൊന്നിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്ക് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കരട് രേഖ മറികടന്നത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വവും ബൂര്‍ഷ്വാ പാര്‍ട്ടിയുമാണ് എന്നയടിസ്ഥാനത്തിലാണ് കാരാട്ടിന്റെ രേഖ വിജയം കണ്ടത്. ഫാസിസത്തിനെതിരെ ഉറച്ച ശബ്ദമാണ് ഞങ്ങളെന്ന അവകാശ വാദവുമായി മുന്നോട്ടു പോവുന്നവര്‍ ഫാസിസത്തിന് കൂടുതല്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതിനു തുല്യമല്ലേ ഈ നിലപാട്. ഇടതുപക്ഷത്തിന്റെ ഈ നിലപാട് നാളെകളില്‍ അവരെ ഖേദിപ്പിക്കും എന്നതില്‍ സംശയമില്ല.


ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി എട്ടുകാലി മമ്മൂഞ്ഞായി പ്രവേശനം നടത്തുന്ന ഈ ഇടതുപക്ഷം, ഫാസിസം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇന്ത്യയില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോള്‍ അവര്‍ക്ക് കുട ചൂടുന്ന സമീപനമല്ലേ ചെയ്യുന്നത് എന്ന് ഇടതുപക്ഷ അണികള്‍ സംശയിക്കുന്നതില്‍പ്പോലും അമ്പരപ്പില്ല. ഇടതുപക്ഷത്തിന്റെ കേരളാഘടകമാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തിന് കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
അങ്ങനെയെങ്കില്‍ രണ്ടു ചോദ്യങ്ങള്‍ ഈ കേരളാ ഘടകക്കാരോട് ചോദിക്കട്ടെ. കേരളത്തിലെ മുതിര്‍ന്ന ഇടതുപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ അനുകൂലിച്ചതാണോ അദ്ദേഹത്തിന്റെ എതിര്‍ദിശയില്‍ തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന് ശക്തമായി ഒന്നുകൂടി തെളിയിക്കാനാണോ ഈ എതിര്‍പ്പ്. രണ്ടാമത്തെ ചോദ്യം,നിങ്ങളുടെ മുഖ്യ ശത്രുവെന്നു നിങ്ങള്‍ നിരന്തരം പ്രഖ്യാപിക്കുന്ന ബി.ജെ.പി ഇന്നുവരെ കേരളത്തില്‍ വേരൂന്നാന്‍ സാധിക്കാത്തവരാണ്.


അവര്‍ കേരളത്തില്‍ ഭരണത്തില്‍ വരികയാണെങ്കില്‍ നിങ്ങളുടെ കോണ്‍ഗ്രസ്സ് വിരോധംകൊണ്ടുള്ള തീരുമാനം കൊണ്ടാണെന്നു നിങ്ങള്‍ സമ്മതിക്കുമോ. ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും നിലനില്‍പിന് രണ്ടു കൂട്ടരുടെയും പരസ്പര സഹായമാണ് ഇവിടെ ആവശ്യമെന്ന എന്നത്തേയും തിരിച്ചറിവ് തന്നെയാണോ ഈ കോണ്‍ഗ്രസ്സ് ബന്ധത്തോടുള്ള വിരോധം, അതോ മറ്റു വല്ല ഹിഡന്‍ അജണ്ടകളുമാണോ നിങ്ങളെ ഈ മഹാ വിഡ്ഢിത്തത്തിന് പ്രേരിപ്പിച്ചത് എന്ന രണ്ട് അധിക ചോദ്യങ്ങളും ഒരു സാധാരണ പൗരനില്‍ നിന്ന് ഇന്ന് ഉയര്‍ന്നു വരുന്നതാണ്. ആര്‍ജവത്തോടെ ഒരു സാധാരണ പൗരന്റെ ഈ പ്രതികരണങ്ങള്‍ക്കെങ്കിലും ഇടതുപക്ഷമേ നിങ്ങള്‍ മറുപടി പറയണം.


യഥാര്‍ഥ ജനാധിപത്യമൂല്യം കാത്തു സൂക്ഷിക്കുന്ന ഇടതുപക്ഷം തളര്‍ന്നാല്‍ അവിടെ ഫാസിസം തലപൊക്കും. അവരുടെ വിടവ് ഫാസിസ്റ്റ് ശക്തികള്‍ നികത്തി പ്രവചനങ്ങള്‍ക്കതീതമായിരിക്കും അനന്തരഫലങ്ങള്‍.
യഥാര്‍ഥ ഇടതുപക്ഷത്തിന്റെ മൂല്യം ചോര്‍ന്നൊലിക്കുന്ന ഇടതുപക്ഷ വക്താക്കളുടെ നാട്ടിലും സംഭവിക്കുന്നത് തഥൈവ. അവിടെ ഇതിലേറെ ദോഷം ചെയ്യും. അവിടെ ഫാസിസ്റ്റ് ശക്തികള്‍ക്ക് സഹായകമാവും വിധമുള്ള നീക്കങ്ങള്‍ക്കാവും മൂല്യശോഷണം സംഭവിച്ച ഇടതുപകഷം കൂടുതല്‍ പ്രാധാന്യം നല്‍കുക. സമകാലിക ചുറ്റുപാടില്‍ ഏതു തരത്തിലുള്ള ഇടതുപക്ഷമാണ് ഇന്ന് നിലവിലുള്ളതെന്ന് വിവേകമുള്ളവര്‍ തിരിച്ചറിയുക. അതിന്റെ അനന്തരഫലങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.


ഇടതുപക്ഷത്തിന്റെ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഫാസിസത്തിനെതിരേ കോണ്‍ഗ്രസുമായുള്ള ബന്ധത്തിനെതിരെയുള്ള കരട് രേഖ അംഗീകരിച്ചത് അവര്‍ക്ക് 'കരടായി' മാറുമെന്നതില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു യഥാര്‍ഥ പൗരനും തര്‍ക്കമില്ല. ഇടതുപക്ഷ അണികളില്‍പോലും ഈ തീരുമാനം ഞെട്ടലുളവാക്കിയിരിക്കുന്നുവെന്നത് ഇടതുപക്ഷ നേതാക്കള്‍ തിരിച്ചറിയുന്നത് ഉചിതമായിരിക്കും .

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്​ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു

National
  •  2 months ago
No Image

പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)

Kerala
  •  2 months ago
No Image

മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം

International
  •  2 months ago
No Image

കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം

Kerala
  •  2 months ago
No Image

മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 months ago
No Image

മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. 

Kerala
  •  2 months ago
No Image

ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്

International
  •  2 months ago
No Image

കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

Kerala
  •  2 months ago
No Image

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരി​ഗണനയിൽ 

Kerala
  •  2 months ago