തായ്‌ലന്‍ഡിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം; മൂന്ന് മരണം
യാല: തായ്‌ലന്‍ഡിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ടു ഡസനിലധികം ആളുകള്‍ക്ക് പരുക്കേറ്റു. മാര്‍ക്കറ്റില്‍ അതിരാവിലെയാണ് സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിള്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ മാസങ്ങളായി ആക്രമണങ്ങള്‍ പതിവാണ്.
2004 ല്‍ തായ് നിയമങ്ങള്‍ക്കെതിരായി നടന്ന വിപ്ലവത്തില്‍ 7,000 ആളുകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതലും സാധാരണ പൗരന്‍മാരായിരുന്നു. തിങ്കളാഴ്ച ആക്രമണം നടന്ന യാല ടൗണില്‍ മുസ്‌ലിങ്ങളും ബുദ്ധമതക്കാരുമാണ് അധിവസിക്കുന്നത്.
മരിച്ചവരില്‍ രണ്ടുപേര്‍ ബുദ്ധമതവിശ്വാസികളും ഒരാള്‍ ഇസ്‌ലാം മത വിശ്വാസിയുമാണ്. യാല നഗരത്തില്‍ രണ്ടുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
കഴിഞ്ഞ മെയില്‍ അയല്‍പ്രവിശ്യയായ പട്ടാണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."