വാക്‌സിന്‍ വിരുദ്ധ പരാമര്‍ശം: വിശദീകരണവുമായി ആരിഫ് എം.എല്‍.എ തമീം
ആലപ്പുഴ: വാക്‌സിന്‍ അനുകൂല നിലപാട് സ്വീകരിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും വാക്‌സിനെതിരേയുള്ള പ്രചാരണം ശക്തിപ്പെടുത്തണമെന്നുമുള്ള പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി സി.പി.എം അരൂര്‍ എം.എല്‍.എ എ.എം ആരിഫ് രംഗത്തെത്തി.
റൂബെല്ല കുത്തിവെപ്പിനെതിരേ താന്‍ സംസാരിച്ചിട്ടില്ലെന്നും ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരുന്നതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.വിവിധ ചികിത്സാ രീതികള്‍ ഒന്നിച്ചു കൊണ്ടുവരണം എന്നാണു താനവിടെ പറഞ്ഞത്. എല്ലാ ചികിത്സാ രീതികള്‍ക്കും അതിന്റേതായ മെച്ചവും ദോഷവും ഉണ്ട് . ഇതല്ലാം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഇത്തരമൊരു വ്യാഖ്യാനം നല്‍കി വിവാദമാക്കുകയാണെന്നും ആരിഫ് എം.എല്‍.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഐ.എച്ച്.കെ.എം എന്ന ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്‌സിന്‍ വിരുദ്ധ പ്രസംഗം. എം.ആര്‍ വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടായിരുന്നതിനാല്‍ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.
വാക്‌സിനേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ഏറെ സമ്മര്‍ദത്തോടെ താന്‍ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."