HOME
DETAILS
MAL
ഹാദിയ കേസ്:സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് മാറി
backup
January 23 2018 | 05:01 AM
തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന് മാറി. വി.ഗിരിക്കു പകരം ജയ്ദീപ് ഗുപ്ത ഹാജരാകും.
ഹാദിയ കേസ് ഇന്ന്് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്.
വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രിംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യവും സുരക്ഷയും കോടതി ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."