HOME
DETAILS

ഡോ: കമ്മാപ്പ ആതുരസേവനരംഗത്തെ വേറിട്ടൊരു വ്യക്തിമുദ്ര

  
backup
January 23 2018 | 06:01 AM

%e0%b4%a1%e0%b5%8b-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%86%e0%b4%a4%e0%b5%81%e0%b4%b0%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%b0%e0%b4%82%e0%b4%97

മണ്ണാര്‍ക്കാട് : ആതുരസേവന രംഗത്ത് മൂന്നര പതിറ്റാണ്ടു നീണ്ട സേവന പാതയില്‍ വേറിട്ടൊരു വ്യക്തിത്വത്തിനുടമയാവുകയാണ് ഡോ: കമ്മാപ്പ. മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയുടെ സ്ഥാപകനായ ഡോ:കമ്മാപ്പയുടെ കരങ്ങളിലൂടെ ഭൂമിയിലേക്ക് പിറവിയറിയിച്ചതീ കാലയളവില്‍ 90000 ത്തോളം പൊന്നോമനകള്‍.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രസവകേസുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ ആശുപതികളിലൊന്നാണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടെന്ന മലയോര പിന്നോക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ അല്‍മ ഹോസ്പിറ്റലും അതിന്റെ അമരക്കാരന്‍ ഡോ: കമ്മാപ്പയും.മണ്ണാര്‍ക്കാട് പ്രശസ്തമായ കല്ലടി തറവാട്ട് അംഗമായ ഡോക്ടര്‍ 1982 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിസ് ബിരുദം നേടി 1986 ല്‍ ഗൈനക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കരസ്ഥമാക്കി സേവന പാതയിലിറങ്ങിയ ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മാറീ തന്റെ പ്രവര്‍ത്തന മേഖല സ്വന്തം മണ്ണില്‍ കേന്ദ്രീകരിക്കുന്നതിനായി സ്വന്തമായി ഒരു ആശുപത്രിക്കു തുടക്കമിടുകയായിരുന്നു.
തന്റെയടുത്ത പ്രസവ ചികിത്സക്കായി എത്തുന്ന അമ്മയുടെ പ്രതീക്ഷകളും,ആകുലതകളും അറിഞ്ഞു സുരക്ഷിത പ്രസവമൊരുക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഡോക്ടര്‍ സിസേറിയന്‍ നിരക്കു കുറച്ചു കൊണ്ട് വരുന്നതിനും ശ്രദ്ധിക്കുന്നു. പ്രസവ ചികിത്സയെ കുറിച്ച് ഇതിനകം തന്നെ ഇന്ത്യക്കകത്തും,പുറത്തുമായി നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിചീട്ടുണ്ട് ഡോക്ടര്‍.പ്രസവ ശസ്ത്രക്രിയ വയറിനു കുറുകെ എന്ന ആശയം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ഡോ:മൈക്കിള്‍ സ്റ്റാര്‍ക്ക് ഈ കാലയളവിനുള്ളില്‍ ചെയ്തതിന്റെ മൂന്നിരട്ടിയിലധികം കേസുകള്‍ ചെയ്തു വിജയിപ്പിച്ച ഡോ: കമ്മാപ്പ


ഇത് സംബന്ധിച് മെഡിക്കല്‍ ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആത്മവിശ്വാസം മാത്രം കൈമുതലാക്കി 1995 ല്‍ തുടങ്ങിവെച്ച ഡോക്ടറുടെ ആതുരാലയം നിലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ പ്രസവ ചികിത്സയും,മറ്റു ചികിത്സകളും നല്‍കുന്ന ആശുപത്രിയാണ്.കുറഞ്ഞ ചിലവില്‍ ആധുനിക ചികിത്സ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക്ശസ്ത്രക്രിയകള്‍ ചുരുങ്ങിയ ചിലവില്‍ നടത്തുന്നു. ആശുപത്രിയില്‍ നിലവില്‍ സൗജന്യ ഡയാലിസിസ് സെന്ററും പ്രവര്‍ത്തിക്കുന്നു.
ആതുര സേവനം മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തന രംഗത്തും,പ്രകൃതി സംരക്ഷണ പ്രവര്‍ത്തന രംഗത്തും തന്റേതായ മുദ്ര പതിപ്പിക്കുന്ന ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി ആറ് വര്‍ഷമായി ലഭിക്കുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും, മറ്റു ആദരങ്ങളും.
തന്നില്‍ ദൈവം നിക്ഷിപ്തമാക്കിയ കര്‍ത്തവ്യം മെഡിക്കല്‍ എത്തിക്‌സുകള്‍ക്കു കോട്ടം തട്ടാതെ സമാനതകളില്ലാത്ത സേവന പാതയിലൂടെ മുന്നോട് കൊണ്ട് പോകുമ്പോള്‍ ഡോക്ടറുടെ മുന്നില്‍ നിറയുന്നത് തലമുറകള്‍ നീണ്ടു നില്‍ക്കുന്ന ജന്മ ബന്ധങ്ങളുടെ സംതൃപ്തിയാണ്. അതോടൊപ്പം ഒരു പക്ഷെ ചരിത്രത്തില്‍ സാക്ഷ്യപെടുത്തിയേക്കാവുന്ന ഏറ്റവും കൂടുതല്‍ പ്രസവ കേസുകള്‍ കൈകാര്യം ചെയ്ത ഭിഷ്വഗരന്‍ എന്ന പട്ടവും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago