HOME
DETAILS

മുല്ലപ്പെരിയാര്‍: പിണറായിയുടെ നിലപാട് സി.പി.എമ്മിന്റെ പഴയ നിലപാടുകളുടെ തനിയാവര്‍ത്തനം

  
backup
May 29 2016 | 19:05 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be

ബാസിത് ഹസന്‍

തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്, സി.പി.എമ്മിന്റെ പഴയ നിലപാടുകളുടെ തനിയാവര്‍ത്തനം. കേരളം പോലൊരു സംസ്ഥാനത്തിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് മുമ്പ് സി.പി.എം പോളിറ്റ് ബ്യൂറോ തന്നെ സ്വീകരിച്ചതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. പി.ബി തീരുമാനത്തിനെതിരേ വി.എസ് അച്യുതാനന്ദന്‍ അന്ന് പരസ്യമായി രംഗത്തുവന്നിരുന്നെങ്കിലും അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിയൂ എന്നാണ് പിണറായി ഇന്നലെ പറഞ്ഞത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടനല്‍കിയിട്ടുണ്ട്.  'പുതിയ ഡാം, തമിഴ്‌നാടിന് വെള്ളം'എന്ന നിലപാടാണ്  എല്‍.ഡി.എഫ് നേതൃത്വത്തിന് പൊതുവായുള്ളത്.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പാര്‍ട്ടിക്ക് പുറത്ത് പരസ്യമായി ഉന്നയിക്കേണ്ടെന്ന് 1997 ഓഗസ്റ്റില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് സി.പി.എം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു.

'കേരളവും തമിഴ്‌നാടും തമ്മിലുള്ള അന്തര്‍സംസ്ഥാന നദീജല പ്രശ്‌നം ഈ കാലഘട്ടത്തില്‍ ചര്‍ച്ചാ വിഷയമായി. പെരിയാര്‍ ഡാമില്‍ നിന്നുള്ള ജലം തമിഴ്‌നാട് ഉപയോഗിക്കുന്നതിനെതിരേയും ഡാമിന്റെ ഉയരത്തേയും പറ്റിയായിരുന്നു ചര്‍ച്ച. കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച് ചില പരസ്യ പ്രസ്താവനകള്‍ നടത്തുകയുണ്ടായി. രണ്ടു സംസ്ഥാനങ്ങളിലും ഈ പ്രശ്‌നം തര്‍ക്ക വിഷയമായി.  97 ആഗസ്റ്റില്‍ പോളിറ്റ് ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്തു'.
തമിഴ്‌നാടും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്ത് സ്പില്‍വേക്ക് മുന്നിലെ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കണമെന്നായിരുന്നു പി.ബി നിലപാട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സി.പി.എം തമിഴ്‌നാട് ഘടകം ഉറച്ച നിലപാട് എടുത്തതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. പി ബി ഇടപെട്ടതോടെ നായനാര്‍ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിന്നും പിന്‍വലിഞ്ഞു. സ്പില്‍വേക്ക് മുന്നിലെ മണ്ണ് മാറ്റാന്‍ പോലും അന്ന് കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് കൂടുതല്‍ പാറക്കല്ലുകളും മണ്ണും സ്പില്‍വേക്ക് മുന്നില്‍ തമിഴ്‌നാട് നിക്ഷേപിച്ചു. നായനാര്‍ സര്‍ക്കാരിന്റെ ഈ നിലപാട് തന്നെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വി എസ് സര്‍ക്കാരും പിന്തുടര്‍ന്നത്.


മുല്ലപ്പെരിയാര്‍ കാരാറിന് ഇപ്പോഴും നിയമസാധുതയുള്ളതിനാല്‍ സംസ്ഥാനത്തിന് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് 2006  സെപ്തംബറില്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
വിഷയത്തില്‍ പി.ബി യുടെ കൂച്ചുവിലങ്ങിലായിരുന്നു വി എസ്. പുതിയ ഡാമിന്റെ കാര്യത്തില്‍ പൊളിറ്റ് ബ്യൂറോ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നിലപാടുകള്‍ ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago