HOME
DETAILS
MAL
കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്; ജനകീയ പ്രക്ഷോഭം നടത്തും
backup
February 11 2017 | 02:02 AM
കല്‍പ്പറ്റ: കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് 14ന് ജനകീയ കമ്മിറ്റി നടത്തുന്ന മാര്‍ച്ചിന് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗം പാര്‍ലമെന്റ് സെക്രട്ടറി ശശി പന്നിക്കുഴി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി റനീഷ് അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ്, മുഹമ്മദ് അജ്മല്‍, സാലി റാട്ടക്കൊല്ലി, യൂനസ് മേപ്പാടി, പി.എസ് മധു, അജയ് ജോസ്, ആന്റണി, ബിജു മൂപ്പൈനാട്, വി.എം ലിനീഷ്, രജീഷ് മുട്ടില്‍, ഷൈജല്‍, സലീം ബാവ, ജസ്ലിന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."