HOME
DETAILS
MAL
പിണറായിയുടെ നിലപാട് വഞ്ചനാപരമെന്ന് വി.ഡി സതീശന്
backup
May 29 2016 | 19:05 PM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വഞ്ചനാപരമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടുമാറ്റം തെരഞ്ഞെടുപ്പില്‍ ജനങ്ങളോടു നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നത്. മുഖ്യമന്ത്രിയുടെ പെട്ടന്നുള്ള നിലപാടുമാറ്റം സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകളെ പ്രതികൂലമായി ബാധിക്കും. ഇത് കേരളത്തിന്റെ താല്പര്യങ്ങളെ ബലികഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ പ്രസ്താവന തമിഴ്നാട് സുപ്രിംകോടതിയില്‍ ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."