HOME
DETAILS
MAL
നിയമലംഘനം: കാളികാവില്‍ 57 വാഹനങ്ങള്‍ക്കെതിരേ നടപടി
backup
February 11 2017 | 02:02 AM
കാളികാവ്: കാളികാവ് പൊലിസ് വാഹനവകുപ്പുമായി ചേര്‍ന്നു വാഹന പരിശോധന നടത്തി. വാഹനാപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് നിയമ ലംഘനം നടത്തിയ 57 വാഹനങ്ങള്‍ കണ്ടെത്തി. ഇത്രയും വാഹനങ്ങളില്‍നിന്ന് പിഴ ഇനത്തില്‍ 26,000 രൂപ പിരിച്ചെടുക്കുകയും ചെയ്തു.
മലയോരത്ത് വാഹനം ഓടിക്കുന്നവരില്‍ ഭൂരിഭാഗം പേരും നിയമം പാലിക്കാന്‍ തയാറാകാത്തവരാണ്. വാഹനാപകടം കൂടിവരുന്നതിനെ തുടര്‍ന്നാണ് പൊലിസ് കര്‍ശന നടപടിക്ക് തയാറായത്. ഗുരുതര നിയമ ലംഘനം നടത്തിയവര്‍ക്ക് പിഴയോടൊപ്പം കര്‍ശനമായ താക്കീതും നല്കി. കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബു പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."