സഊദിയില്‍ സ്വകാര്യ മേഖലയില്‍ പരിഷ്‌കരിച്ച സ്ത്രീ- പുരുഷ സമത്വ നിയമാവലിക്ക് അംഗീകാരം
റിയാദ്: സഊദിയില്‍ സ്വകാര്യ മേഖലയില്‍ സ്ത്രീ പുരുഷ സമത്വ നിയമാവലി പരിഷ്‌കരിച്ചു. രണ്ടു വര്‍ഷം മുന്‍പ് അംഗീകരിച്ച നിയമാവലി പരിഷ്‌കരിച്ചാണ് പുതിയതിന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഗഫീസ് അംഗീകാരം നല്‍കിയത്.
നേരിയ മാറ്റങ്ങളാണ് പരിഷ്‌കരിച്ചതെങ്കിലും സ്ത്രീകളുടെ അവകാശങ്ങള്‍ കൂടുതല്‍ അനുവദിച്ചു കൊടുക്കുന്ന നിലയിലാണ് പരിഷ്‌കരണം.
ഒരേ ജോലി നിര്‍വഹിക്കുന്ന സ്ത്രീ -പുരുഷന്മാരുടെ വേതനം സമമായിരിക്കണമെന്നതാണ് പ്രധാനപ്പെട്ട ഭേദഗതി. കൂടാതെ, വനിതാ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും പൊതുജനങ്ങളെ സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷ ലഭ്യമാക്കുന്നതിനും നിയമാവലി ആവശ്യപ്പെടുന്നുണ്ട്.
വനിതകളെ ജോലിക്കു വയ്ക്കുന്നതിനു തൊഴില്‍ സാമൂഹിക മന്ത്രാലയത്തില്‍ നിന്നോ മറ്റേതെങ്കിലും വകുപ്പുകളില്‍ നിന്നോ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ലെന്നും പുതിയ നിയമാവലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."