ആകാശത്ത് നിന്നു വീണ 'ഉല്‍ക്ക'യെ ദിവ്യ വസ്തുവായി ഫ്രിഡ്ജില്‍ വച്ചു; പിന്നീടറിഞ്ഞു, വിസര്‍ജ്യവസ്തുവെന്ന്!
ഗുരുരാമിലെ ഫസില്‍പുര്‍ ബാദി ഗ്രാമത്തില്‍ ആകാശത്തിന്‍ നിന്നു പതിച്ച ഉല്‍ക്ക ഗ്രാമീണരില്‍ ആകാംക്ഷയുണ്ടാക്കി. 8 കിലോഗ്രാം വരെ ഭാരം തോന്നിക്കുന്ന ഐസ് ക്യൂബ് പോലെയുള്ള ഈ വസ്തു ഗോതമ്പ് ക്യഷിയിടങ്ങളിലാണ് കണ്ടെത്തിയത്. കര്‍ഷകനായ രാജീവ് യാഥവ് പാറപ്പോലെ തോന്നിക്കുന്ന ഈ വസ്തു കണാനിടയാകുകയും അല്‍ഭുതത്തോടെ ഗ്രാമവാസികളെ വിവരമറിയിക്കുക്കയും ചെയ്തു.
ഇതോടെ സംഭവം കാട്ടു തീ പോലെ പടരുകയായിരുന്നു. ചിലര്‍ ഈ ഉല്‍ക്കയെ ഗ്രാമത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയുള്ള കാല്‍വെപ്പാണാന്നും വിശ്വസിച്ചു. ചിലര്‍ അതിനെ സ്വര്‍ഗീയ വസ്തുക്കളുടെ ഭാഗമാണെന്ന് വിശ്വസിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ചു. തുടക്കത്തിന്‍ അത് ഐസാണെന്നും ഉരുകാത്തതിനു കാരണം ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയതാകാം എന്നും കരുതി പൊലിസിനെ വിവരമറിയിച്ചു.
ഇന്‍സ്‌പെക്ടര്‍ കരണ്‍ സിംഗിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും സാമ്പിള്‍ ശേഖരിച്ച് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ഉല്‍ക്ക ഒരു വിമാനത്തില്‍ നിന്ന് വീണതാണെന്നും ഇത് ഒരു ഘര വസ്തു ആയതിനാലാണ് ഉരുകാഞ്ഞത് എന്നും അവര്‍ നിഗമനത്തിലെത്തി.
മനുഷ്യ വിസര്‍ജന വസ്തുമാണിതെന്ന നിഗമനമാണ് ഗ്രാമവാസികളെ ഏറെ ആശങ്കയിലാക്കിയത്. പരീക്ഷണത്തിന് ശേഷമേ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ എന്ന് സാമ്പിള്‍ ശേഖരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദിവ്യ വസ്തുവെന്ന് തെറ്റിദ്ധരിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചവര്‍ അവരുടെ വീട് വ്യത്തിയാക്കുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആദ്യമായിട്ടല്ല ഭൂമിയില്‍ പതിയുന്നത്. 2016 ല്‍ മധ്യപ്രദേശിലെ ഒരു യുവതിക്ക് ഫുട്‌ബോള്‍ വലുപ്പത്തിലുള്ള വിസര്‍ജന വസ്തു വീണതുമൂലം പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."