കതാരയില്‍ കായിക ദിനാഘോഷ പരിപാടികള്‍
ദോഹ: ദേശീയ കായികദിനത്തില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ എണ്‍പതിലധികം കായികപരിപാടികള്‍ അരങ്ങേറും. കായികദിനത്തില്‍ ഒരുലക്ഷത്തിലധികം സന്ദര്‍ശകര്‍ കത്താറയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ല്‍ കായികദിനം രാജ്യത്ത് ആഘോഷിക്കാന്‍ തുടങ്ങിയതുമുതല്‍ കത്താറ വലിയ പ്രാധാന്യത്തോടെയാണ് ഇതില്‍ പങ്കുചേരുന്നതെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജരും കത്താറ ദേശീയ കായികദിന പരിപാടികള്‍ക്കായുള്ള സംഘാടകസമിതി ചെയര്‍മാനുമായ അഹമ്മദ് അല്‍ സയീദ് വിശദീകരിച്ചു.
കത്താറ കലണ്ടറില്‍ ദേശീയ കായികദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതു ആറാം വര്‍ഷമാണ് കായികദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികള്‍ കത്താറ ആസൂത്രണം ചെയ്യുന്നത്. കത്താറയ്ക്ക് ചുറ്റുമായി ഈ വര്‍ഷം എണ്‍പതിലധികം കായികപരിപാടികള്‍ അരങ്ങേറും. ചൊവ്വാഴ്ച കത്താറയില്‍ ഒരുലക്ഷത്തിലധികം പേരെങ്കിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
കഴിഞ്ഞവര്‍ഷം1.40ലക്ഷം സന്ദര്‍ശകരാണ് കത്താറയിലെത്തിയത്.ഖത്തറിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട അവധിക്കാല വിനോദകേന്ദ്രം കൂടിയാണ് കത്താറ. അതുകൊണ്ടുതന്നെ ജനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം കായികദിനത്തിലുണ്ടാകും. എഴുപതിലധികം അസോസിയേഷനുകള്‍, ഫെഡറേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിലാണ് എണ്‍പതിലധികം കായിക പരിപാടികള്‍ നടത്തുന്നത്. ഗെയിമിനുള്ള കഴിവ് പ്രകടമാക്കൂ എന്ന ആശയത്തിലാണ് ഇത്തവണത്തെ ആഘോഷം.
വാട്ടര്‍ ഗെയിം തുടങ്ങി ഔട്ട്‌ഡോര്‍ കായിക പരിപാടികളുമുണ്ട്. ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, ബീച്ച് ഹാന്‍ഡ്ബാള്‍, ചെസ്സ്, ടെന്നീസ്, സൈക്ലിങ് തുടങ്ങി നിരവധി കായിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഫിറ്റ്‌നസ് സെന്ററുകള്‍, വൈദ്യ പരിശോധന, മികച്ച ആരോഗ്യത്തിനുള്ള നുറുങ്ങുകള്‍, അറബ് കുതിരകളുടെ പ്രത്യേക പരേഡ് എന്നിവ നടക്കും. അന്‍പത്് വയസില്‍ കൂടുതല്‍ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി ജോഗിങ്് മത്സരവും ഇത്തവണയുണ്ട്്. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സ്ഥലവും സജ്ജമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6വരെയാണ് കായിക ദിന പരിപാടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."