സമത്വവും മതേതരത്വവും ഇന്ത്യയുടെ അടിത്തറ: രാഷ്ട്രപതി
ന്യൂ ഡല്‍ഹി: സമത്വവും മതേതരത്വവുമാണ് ഇന്ത്യയുടെ അടിത്തറയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാവി മുന്നില്‍ കണ്ടുള്ള രാഷ്ട്രം നിര്‍മിക്കാന്‍ നമ്മുടെ യുവജനങ്ങള്‍ക്കാണ് കഴിയുകയെന്നും രാഷ്ട്രപതി. റിപ്പബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രതിഭാശിലകളായി നമ്മുടെ യുവജനങ്ങളാണ് ഭാവി ഇന്ത്യയെ പടുത്തുയര്‍ത്തേണ്ടത്. അതിനായി സര്‍ക്കാര്‍ പല പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ നമ്മുടെ രാജ്യത്ത് മറ്റുള്ളവര്‍ക്കിടയില്‍ മുന്നേറാനാവുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യ സമര സേനാനികളേയും രാഷ്ട്രപതി അനുസ്മരിച്ചു.
രാജ്യത്തെ സൈനികര്‍, ഡോക്ടര്‍മാര്‍,കര്‍ഷകര്‍,നഴ്‌സുമാര്‍, ശാസ്ത്രജ്ഞര്‍,എന്‍ജിനീയര്‍മാര്‍, മാതാക്കള്‍ എന്നിവരെ രാഷ്ട്രപതി അഭിനന്ദിച്ചു. സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമല്ല സാമൂഹ്യ മാറ്റത്തിനുവേണ്ടികൂടിയാണ് അവര്‍ പോരാടിയതെന്നും രാഷ്ട്രപതി പറഞ്ഞു. അവര്‍ പഠിപ്പിച്ച ഓരോ പാഠങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. രാജ്യത്തിന്റെ പുരോഗതിക്ക് ആ പാഠങ്ങള്‍ പ്രചോദനമാണ്. 60 ശതമാനത്തോളം വരുന്ന ഇന്ത്യക്കാര്‍ 35 വയസിന് താഴെയുള്ളവരാണ്. അവരാണ് ഇന്ത്യയുടെ ഭാവി.
ഈ തലമുറയേയും രാജ്യത്തിനേയും മികച്ചതാക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായ കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കാനായിട്ടുണ്ട്. രക്തവും മറ്റുള്ളവയും കൊടുത്ത് എല്ലവരേയും ഏത് സമയത്തും സഹായിക്കണം. വിവധ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാം സഹായികളാകണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നത് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും മുറുകെ പിടിക്കാന്‍ പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."