HOME
DETAILS
MAL
റിപ്പബ്ലിക്ക് ദിനം: അതിര്‍ത്തിയില്‍ ഇപ്രാവശ്യം പാകിസ്താന് മധുരം നല്‍കിയില്ല
backup
January 26 2018 | 15:01 PM
വാഗ: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വര്‍ഷംതോറും നടക്കാറുള്ള മധുരക്കൈമാറ്റം ഇപ്രാവശ്യം നടത്തിയില്ല. അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് മധുരം വിതരണം ചെയ്യാതെ ബി.എസ്.എഫ് വിട്ടുനിന്നത്.
പാകിസ്താന്‍ റേഞ്ചേര്‍സിന് മധുരം കൈമാനുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്നും പരമ്പരാഗത രീതി തുടര്‍ന്നു കൊണ്ടുപോവാനുള്ള സമയം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.എസ്.എഫ് ഡയരക്ടര്‍ ജനറല്‍ കെ.കെ ശര്‍മ്മ പറഞ്ഞു.
ഇപ്രാവശ്യം ജനുവരിയില്‍ മാത്രം 134 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."