നീതിക്ക് ഇരട്ടമുഖം പാടില്ല
വഴി മുടക്കി റോഡ് ഉപരോധിക്കുന്നവര്‍ക്കെതിരേയും മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേയും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, റോഡ് ഗതാഗത തടസ്സം സൃഷ്ടിക്കാന്‍ പലപ്പോഴും കാരണമാവുന്നത് പൊലിസ് നടപടിയിലെ ആസൂത്രണ പിഴവാണെന്ന കാര്യം മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും കാണാതെ പോകരുത്.
ഉദാഹരണം: പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്ന് കുറ്റാരോപിതനായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ നിയമ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പൊലിസ് സ്റ്റേഷന് അല്‍പം അകലെ തിരക്കേറിയ സ്റ്റേറ്റ് ഹൈവേയില്‍ റോഡിന് കുറുകെ വടം കെട്ടി പൊലിസ് മാര്‍ച്ച് തടഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്ന് മുദ്രാവാക്യം വിളികളായി. മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസ്സം. രോഗികള്‍,വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍, മറ്റു യാത്രക്കാര്‍ ഗത്യന്തരമില്ലാതെ വഴിയില്‍ കുടുങ്ങി. അവസാനം സമരക്കാര്‍ സ്വയം പിരിഞ്ഞു. പിന്നീട് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് സമരക്കാര്‍ക്കെതിരേ പൊലിസ് കേസ് എടത്തുവത്രെ.
യഥാര്‍ഥത്തില്‍ റോഡിനു കുറുകെ വടം കെട്ടി ഗതാഗത തടസ്സമുണ്ടാക്കിയത് പൊലിസല്ലേ. കേസെടുക്കേണ്ടത് ആര്‍ക്കെതിരേയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."