HOME
DETAILS
MAL
സവര്‍ണ ജഡ്ജിമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു: ജസ്റ്റിസ് കര്ണന്
backup
February 11 2017 | 23:02 PM
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടി നേരിടുന്ന കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കര്ണന് സുപ്രിം കോടതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും. സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണ് തനിക്കെതിരേ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ ദളിതനായതിനാലാണ് നടപടികള്‍ നേരിടേണ്ടി വരുന്നതെന്ന് കര്ണന് പറഞ്ഞു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് ജസ്റ്റിസ് കര്ണന് സുപ്രിംകോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചത്.
നിയമനിര്‍മാണ സംവിധാനത്തില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം തുറന്ന കത്ത് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."