HOME
DETAILS

കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുകള്‍ മാത്രം പോര

  
backup
May 29 2016 | 20:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89

 ഭരണ സാരഥ്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും കണ്ട് ചര്‍ച്ച നടത്തിയിരിക്കുകയാണ്. സംഭാഷണാനന്തരം ചര്‍ച്ചകള്‍ തികച്ചും സൗഹാര്‍ദപരമായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. അത് അങ്ങിനെതന്നെയാണല്ലോ വേണ്ടത്. ഫെഡറല്‍ സംവിധാനമുള്ള ഒരു രാജ്യത്ത് കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര പൂരകങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ഇല്ലാതെ സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോകാനാവില്ല. രാഷ്ട്രീയാഭിപ്രായ വിത്യാസങ്ങള്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും ദൈനംദിന ഭരണ നിര്‍വഹണത്തെയും ബാധിക്കുവാന്‍ പാടില്ല. ഇടതു പക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയതിനു ശേഷം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു.  തെരഞ്ഞെടുപ്പു കഴിഞ്ഞു. തെരഞ്ഞെടുപ്പു വേളയില്‍ പലവിധ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആശയ സംഘട്ടനങ്ങളും നടന്നിരിക്കാം. തെരഞ്ഞെടുപ്പു കഴിഞ്ഞതോടുകൂടി അതെല്ലാം അവസാനിച്ചിരിക്കുന്നു. ഇനി കേരള ജനതയെ ഒന്നായി  കണ്ടുകൊണ്ടുള്ള ജാതി, മത, വര്‍ഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളോട് പക പോക്കാതെയുള്ള ഭരണമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഴ്ചവയ്ക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാവണം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും കേരളത്തോട് അനുവര്‍ത്തിക്കാന്‍. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് ധാരാളം ഉറപ്പുകള്‍ നല്‍കിയിരിക്കുകയാണ്. ഉറപ്പുകള്‍ മാത്രം പോര, പ്രായോഗിക നടപടികളാണ് വേണ്ടത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച വേളയിലും അദ്ദേഹം നിര്‍ലോപം ഉറപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം റബറിന്റെ വിലയിടിവ് പരിഹരിക്കും എന്നതായിരുന്നു. അന്ന് ഈ ആവശ്യം തത്വത്തില്‍ അംഗീകരിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും തത്വത്തിലുള്ള അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. അതുപോര. റബറിന്റെ വിലയിടിവ് പരിഹരിക്കുവാന്‍ താങ്ങുവില ഏര്‍പ്പെടുത്തുകയും റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുകയും വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി കേന്ദ്രം പ്രതികരിക്കുമ്പോള്‍ മാത്രമേ ഉറപ്പുകള്‍ യാഥാര്‍ഥ്യമാകൂ. റബര്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കുന്നത് ആലോചിക്കുമെന്നും ദേശീയപാത, പ്രതിരോധ മേഖല എന്നിവയുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണങ്ങള്‍ക്ക് റബര്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ഒരു രൂപരേഖ തയാറാക്കി കേന്ദ്രത്തിന് നല്‍കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. കേരളം അതു പ്രകാരം കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ കേന്ദ്രം പഴയതുപോലെ പിന്നോട്ട് അടിക്കുകയില്ലെന്ന് കരുതാം. ഗ്യാസ് അതോറിറ്റിയുടെ കൊച്ചി-മംഗളൂരു വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ ജനങ്ങളുമായി ചര്‍ച്ച നടത്തുക, കൂടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്നതിനുളള ലൈനിന് കോട്ടയത്ത് നേരിട്ടിരിക്കുന്ന തടസ്സം പരിഹരിക്കുക, ദേശീയ പാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുക, ആയുര്‍വേദം, ടൂറിസം പദ്ധതികളുടെ വികാസം തുടങ്ങി പല പദ്ധതികള്‍ക്കും പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും സഹകരണവും ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇനി അത് നേടിയെടുക്കുക എന്നതാണ് കേരളത്തിനു മുന്നിലുള്ള കടമ്പ. അതിനു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.  ആവശ്യങ്ങളുടെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് മുന്‍ഗണനാക്രമത്തില്‍ ആയിരിക്കണം പദ്ധതികളുടെ രൂപരേഖ തയാറാക്കേണ്ടത്. കഴിഞ്ഞ മൂന്നു വര്‍ഷവും കേന്ദ്രം സഹായിക്കുന്നില്ല എന്നതായിരുന്നു നമ്മുടെ പരാതി. കേന്ദ്രത്തിന്റെ നിലപാട് അതേപടി നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമോ.?. മുന്‍പ് ഇ.എം.എസ് മന്ത്രിസഭ അധികാരം ഏറ്റപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞൊരു വാചകം -ഭരണത്തോടൊപ്പം സമരവും-എന്നായിരുന്നു. സംസ്ഥാന ഭരണത്തോടൊപ്പം കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തിനെതിരേ സമരം ചെയ്യുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം.

 അത്തരം ഒരു അവസ്ഥയിലേക്ക് സംസ്ഥാന ഭരണകൂടത്തെ കേന്ദ്ര സര്‍ക്കാര്‍ എത്തിക്കുകയില്ലെന്ന് കരുതാം.  ആദ്യവട്ട കൂടിക്കാഴ്ച എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളുടെ ഒരുപട്ടികയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇനി അതിന്റെ ഉള്ളടക്കവുമായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ എത്രകണ്ട് മുന്നോട്ട് പോകുന്നു എന്നതിലാണ് കാര്യം. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ഒരു വികസനവും ഉണ്ടാവുകയില്ലെന്ന് ആറന്‍മുള വിമാനത്താവളത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞത് പ്രത്യാശാഭരിതമാണ്.  കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കണമെന്നും ശുചിത്വ ഭാരതത്തിന്റെ ഭാഗമായി കേരളത്തില്‍ എല്ലാവര്‍ക്കും കക്കൂസ് നിര്‍മിച്ചു കൊടുക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈ രണ്ട് ആവശ്യങ്ങളും സംസ്ഥാനം നിര്‍വഹിച്ചു കൊടുക്കുന്നതോടെ അതിന്റെ മേന്മ പ്രധാനമന്ത്രിക്ക് അവകാശപ്പെടാം. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് ആഹ്ലാദിക്കാം. കേരളത്തില്‍ വേരൂന്നാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് അത് വളമാക്കാം. ഇതൊക്കെയായിരിക്കാം പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. ചര്‍ച്ചക്കിടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരള മുഖ്യമന്ത്രിയോട് കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയുകയുണ്ടായി. അത് ബി.ജെ.പിക്കും ബാധകമാണെന്ന തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത് ഉചിതവുമായി. രാഷ്ട്രീയ സംഘര്‍ഷങ്ങളെ സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങളുമായി ചെന്ന കേരള മുഖ്യമന്ത്രിയോട് രാജ്‌നാഥ് സിങ് പറഞ്ഞതു തന്നെ ഔചിത്യമില്ലായ്മയാണ്. ആദ്യ കൂടിക്കാഴ്ചയില്‍ പറയേണ്ട വാക്കുകളായിരിന്നില്ല രാജ്‌നാഥ് സിങില്‍ നിന്നു ഉണ്ടായത്. ഏതായാലും നല്ലൊരു തുടക്കമാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇനി വേണ്ടത് അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  25 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  27 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  40 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago