HOME
DETAILS

ഡോക്ടര്‍മാരുടെ നാക്കിനു വിലങ്ങിട്ടവര്‍ എങ്ങനെ ജനാധിപത്യം സംരക്ഷിക്കും: മൗലവി

  
backup
February 12 2017 | 00:02 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%81




കണ്ണൂര്‍: ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നാക്കിനു വിലങ്ങിട്ടവര്‍ക്ക് എങ്ങനെ ജനാധിപത്യം സംരക്ഷിക്കാനാവുമെന്നു മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി. അന്തരിച്ച മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിനോട് അനാദരവ് കാട്ടിയകേന്ദ്ര ഭരണത്തിനെതിരെ
മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച 'ഫാഷിസം മരണക്കിടക്കയിലും' പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹമ്മദ് സാഹിബിനെ അറിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയോടു ചോദിക്കണം. വസന്ത പഞ്ചമിക്കനസുരിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ ജനകീയ നേതാവിന്റെ മരണംകൊണ്ട് കളിച്ചതെന്തിനാണെന്നു വ്യക്തമാക്കണം. പാര്‍ലമെന്ററി കമ്മിറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മോദി തയാറാകണമെന്നും മൗലവി ആവശ്യപ്പെട്ടു.
മരണം മറച്ചുവയ്ക്കുന്ന നീച കൃത്യത്തിനു പിന്നില്‍ ഭരണകൂടത്തിന്റെ കരങ്ങളാണെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സാംസ്‌കാരിക ഫാഷിസം അടിച്ചേല്‍പിച്ചവര്‍ ജനാധപത്യത്തിനു നേരേ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുകള്‍ക്കപ്പുറമുള്ള പ്രതിഷേധം ഉയര്‍ത്തേണ്ട ക്രൂരകൃത്യമാണു നടന്നതെന്നു സി.പി.എം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍. മരണത്തെ മറച്ചു പിടിക്കുന്ന ഭീകരരായി മാറിയിരിക്കുകയാണു കേന്ദ്രം. ഇതൊന്നും പൊറുക്കാന്‍ കഴിയുന്നതല്ല. ഇന്നല്ലെങ്കില്‍ മറ്റൊരുനാള്‍ മോദിയും സര്‍ക്കാരും മറുപടി പറയേണ്ടി വരും. ഇ. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവര്‍ മതനിരപേക്ഷതയാണ് ആദ്യം തകര്‍ത്തത്. ഇന്നവര്‍ ജനാധിപത്യത്തിനു നേരേ വാളോങ്ങുകയാണെന്നും ജയരാജന്‍ പറഞ്ഞു.
ഭരണാധികാരികള്‍ക്കു ജനാധിപത്യ മനസ് നഷ്ടമായെന്നു സി.പി.ഐ ജില്ലാസെക്രട്ടറി പി. സന്തോഷ്‌കുമാര്‍. ചോദിക്കാനാരുണ്ട് എന്ന ധിക്കാരമാണു കേന്ദ്ര ഭരണകര്‍ത്താക്കളെ നയിക്കുന്നത്. വിയോജിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന കാഴ്ചയാണു കണ്ടുവരുന്നതെന്നും സന്തോഷും പാര്‍ലിമെന്ററി ജനാധിപത്യം മരിച്ചുകഴിഞ്ഞുവെന്നാണു സംഭവം വ്യക്തമാക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍സെക്രട്ടറി പി.ടി. ജോസും പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍കരീം ചേലേരി, സി.എ. അജീര്‍, കെ.പി. പ്രശാന്ത് എന്നിവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago