പത്തുവയസുകാരന് ക്രൂരമര്‍ദ്ദനം; പിതാവ് അറസ്റ്റില്‍
വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്
ബംഗളൂരു: കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് 10 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കുട്ടിയെ എടുത്തെറിഞ്ഞും ചവിട്ടിയുമാണ് പിതാവ് ശിക്ഷ നടപ്പാക്കിയത്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെയാണ് പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
മാതാവിനോട് കള്ളം പറയുന്നുവെന്നാരോപിച്ചാണ് കുട്ടിയെ കട്ടിലിലേക്ക് എടുത്തെറിഞ്ഞും പിന്നീടി നിലത്തേക്ക് വലിച്ചിട്ട് ചവിട്ടുകയും ചെയ്തത്.
രണ്ട് മാസം മുന്‍പാണ് കുട്ടിക്കുനേരെ ആക്രമണം ഉണ്ടായത്. എന്നാല്‍ ദൃശ്യം പകര്‍ത്തിയ മാതാവിന്റെ മൊബൈല്‍ ഫോണ്‍ കേടായതിനെ തുടര്‍ന്ന് ഒരു മൊബൈല്‍ ഷോപ്പില്‍ നല്‍കിയിരുന്നു.
ഷോപ്പുടമയാണ് ഈ ക്രൂര ദൃശ്യം സാമൂഹിക മാധ്യമത്തില്‍ അപ്്ലോഡ് ചെയ്തത്. ഇതേ തുടര്‍ന്നാണ് പൊലിസ് കഴിഞ്ഞ ദിവസം പിതാവിനെ അറസ്റ്റ് ചെയ്തത്.
ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത പൊലിസ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."