സൗദിയില്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വര്‍ഷം 9500 റിയാല്‍ ലെവി
ജിദ്ദ: ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ലെവി' വരുന്നു. ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടിയവരാണ് എംബസി സ്‌കൂളുകളില്‍ ഭൂരിഭാഗവും.
ഇവര്‍ പ്രതിവര്‍ഷം 9500 റിയാലാണ് ലെവിയടക്കേണ്ടത്. ഇതോടെ മലയാളികളുള്‍പ്പെടെ 90 ശതമാനം അധ്യാപകരും പ്രതിസന്ധിയിലാകും.
നിതാഖാത് പദ്ധതിയില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ മൂന്ന് വിഭാഗത്തിലായിരുന്നു സഊദിയിലെ സ്ഥാപനങ്ങള്‍. എന്നാല്‍ വെള്ള കാറ്റഗറിയില്‍പെടുത്തിയ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് നിതാഖാത് ബാധകമായിരുന്നില്ല.
ഇതിലെ ആശ്രിത വിസയിലുള്ള അധ്യാപകര്‍ക്കാണ് ലെവി. എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്‌കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല.
ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആശ്രിത വിസയിലെത്തിയവരാണ്. നിതാഖാത് പദ്ധതിയോടെ ആശങ്കയിലായിരുന്നു ഇവരുടെ കാര്യം. എന്നാല്‍ ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തെ വിദേശ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിന് അനുവാദം നല്‍കി.
ഇവര്‍ക്കുള്ള നിബന്ധന 'അജീര്‍' പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യണമെന്നതായിരുന്നു. അജീറില്‍ രജിസ്റ്റര്‍ ചെയ്തവരെല്ലാം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ലെവിയടക്കണം.
വര്‍ഷം 9500 റിയാലാണ് ലെവി തുക. ഇതു സംബന്ധിച്ച കത്ത് അധികൃതര്‍ സ്‌കൂളുകള്‍ക്ക് അയച്ചിട്ടുണ്ട്. ഇത്ര വലിയ ലെവി തുക സ്‌കൂളുകള്‍ക്ക് സ്വന്തമായി വഹിക്കാനാകില്ല. ഇത് ശമ്പളത്തില്‍നിന്ന് ഈടാക്കുന്നതോടെ നൂറുകണക്കിന് അധ്യാപകര്‍ പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."