HOME
DETAILS

ബാലസംരക്ഷണ നിയമം ദുരുപയോഗം ചെയ്യുമ്പോള്‍

  
Web Desk
February 13 2017 | 02:02 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b4%af%e0%b5%8b

ഐക്യരാഷ്ട്ര സഭ 1992 ഡിസംബര്‍ 11 ന് കുട്ടികളുടെ സംരക്ഷണത്തിന് എല്ലാ രാഷ്ട്രങ്ങളും ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതേ തുടര്‍ന്ന് 2000 ത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് നടപ്പിലാക്കി. പുതിയ സാഹചര്യങ്ങളുടെ ആവശ്യകതകൂടി കണക്കിലെടുത്ത് ചില മാറ്റങ്ങളോടെ 2015 ല്‍പുതിയ നിയമം ഉണ്ടാക്കി 2015 മാര്‍ച്ച് 31 ന് രാഷ്ട്രപതി ഒപ്പു വച്ച നിയമത്തിന് 2016 ജനുവരി 16 ന് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതോടെ നിയമം ജമ്മുകശ്മീര്‍ ഒഴിച്ചുള്ള ഇന്ത്യ ആകമാനം പ്രാബല്യത്തിലായി.
ഈ വ്യവസ്ഥകള്‍ ചില ദുരുപയോഗപ്പെടുത്തലുകള്‍ക്ക് ചിലരെങ്കിലും ഉപയോഗപ്പെടുത്തുന്നത് സഗൗരവം ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചും സംരക്ഷണം സംബന്ധിച്ചും ആര്‍ക്കും ഭിന്നാഭിപ്രായമില്ല. ബാലവേല പോലുള്ള എല്ലാതരം പീഡനങ്ങളും ഭക്ഷണ നിഷേധവും വിദ്യാഭ്യാസ നിഷേധവും പൊറുപ്പിക്കാത്ത കുറ്റകൃത്യം തന്നെയാണ്.
എന്നാല്‍ ബാലസംരക്ഷണ നിയമത്തിന്റെ മറവില്‍ മതപഠന സ്ഥാപനങ്ങളെയും അനാഥശാലകളെയും നോട്ടമിടുന്ന ഒറ്റപ്പെട്ടതെങ്കിലും വാര്‍ത്തകള്‍ വരാറുണ്ട്. താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം ലക്ഷ്യമാക്കി നടത്തുന്ന പരിശോധനകളും നിയമത്തിലെ അവ്യക്തതകളുടെ മറവില്‍ കാണിക്കുന്ന അമിത താല്‍പര്യവും പ്രകടമാകുന്നതായി ചില സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
ബാലസംരക്ഷണ നിയമപ്രകാരം നടത്തുന്ന സ്ഥാപനങ്ങളില്‍ മാത്രമല്ല, നിയമം നിലനില്‍ക്കുക. പൊതുവില്‍ കുട്ടികളുടെ സുരക്ഷയാണ് നിയമത്തിന്റെ ഉദ്ദേശം. എന്നാല്‍ നിയമത്തിന്റെ മറവില്‍ സ്ഥാപനങ്ങളെ വേട്ടയാടാന്‍ മാത്രമുള്ള പഴുതായാണ് ചിലര്‍ ഉപയോഗപ്പെടുത്തുന്നത്.



മതപഠന സ്ഥാപനങ്ങള്‍


പള്ളി ദര്‍സുകള്‍, അനാഥാലയങ്ങള്‍ ജൂനിയര്‍ അറബിക് കോളജുകള്‍ എന്നിവിടങ്ങളിലെത്തുന്ന പഠിതാക്കള്‍ 18 വയസ്സിന് താഴെയുള്ളവരാണ്. 18 വയസ്സ് കഴിഞ്ഞെത്തിയാല്‍ നിലവിലുള്ള  ശരാശരി മതപഠനകാലമായ 12 വര്‍ഷം കഴിയുമ്പോള്‍ വയസ് മുപ്പതാകാം. യുവാക്കളെ ഒരിടത്ത് പാര്‍പ്പിച്ചു പഠിപ്പിക്കുന്നത് പ്രയാസകരമാണെന്നതിന് പുറമെ പഠനപ്രായത്തിലെ മാറ്റവും പ്രധാനഘടകമാണ്. 10 വയസ് കഴിഞ്ഞ പഠിതാക്കളെയാണ് മിക്കയിടത്തും സ്വീകരിക്കുന്നത്. 22 വയസോടെ ബിരുദം നേടി പുറത്ത് വരാനാവും. നിലവിലുള്ള ബാലസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ മതപഠനശാലകള്‍ വരില്ലെന്ന ചില നിയമപണ്ഡിതരുടെ വാദം നിലനില്‍ക്കുമോ എന്നറിയില്ല. കാരണം ബാലനിയമം പാഠശാലക്ക് പുറത്തും അകത്തും ഒരുപോലെ പ്രസക്തമാണെന്നത് തന്നെ.
ചട്ടത്തില്‍ വ്യക്തത വരുത്താത്ത കാലത്തോളം പരിശോധകര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രയാസമില്ല. മതപഠനങ്ങള്‍ തകര്‍ക്കപ്പെട്ടുകൂടാ. മൗലികാവകാശ പരിധിയില്‍പെട്ട മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതാവരുത്. ഒരു നിയമവും മതന്യൂനപക്ഷങ്ങള്‍ സ്വാശ്രയ രംഗത്ത് നടത്തിവരുന്ന മതപാഠശാലകള്‍ സുഖമായി നടത്താന്‍ അനുവദിക്കണം. ബാലനീതി ഉറപ്പാക്കാന്‍ സ്ഥാപന അധികാരികളും ശ്രദ്ധിക്കണം.



അനാഥാലയങ്ങള്‍


സംരക്ഷണത്തിന് യാതൊരു സംവിധാനവും ഇല്ലാത്തവരെയാണ് യഥാര്‍ഥത്തില്‍ അനാഥാലയം ഏറ്റെടുക്കുന്നത്.കേരളത്തിലെ പ്രഥമ അനാഥാലയം ജെ.ഡി.റ്റി ആണ്. കോളറ പോലുള്ള പകര്‍ച്ചവ്യാധികളും കലാപങ്ങളും കാരണം പൂര്‍ണമായി ഒറ്റപ്പെട്ടുപോയവരെ പരിരക്ഷിക്കാന്‍ സ്ഥാപിതമായതാണിത്. മാതാപിതാക്കളോ മാതാപിതാക്കളില്‍ ഒരാളോ മരണപ്പട്ട ആശ്രിതരില്ലാത്ത നവജാത ശിശു മുതല്‍ ഏത് പ്രായത്തിലും ഉള്ളവരെ ഏറ്റെടത്ത് ഭക്ഷണവും സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി ഉത്തമ പൗരന്മാരാക്കി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ഉല്‍കൃഷ്ട കര്‍മമാണ് അനാഥാലയങ്ങള്‍ നിര്‍വഹിക്കുന്നത്. സമൂഹത്തിന് ഭാരമാവാന്‍ സാധ്യതയുള്ള അനേകലക്ഷങ്ങളെ സനാഥരാക്കുന്ന സ്ഥാപനങ്ങളെ കുറ്റവാളികളാക്കാനുള്ള നീക്കം അനുവദിച്ചുകൂടാ.
ബാലസംരക്ഷണം പൊതുവായ ആവശ്യമാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സ്ഥാപനങ്ങളിലെ പൂന്തോട്ട നിര്‍മാണം, സേവന പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ പഠനത്തിന്റെ ഭാഗമായി ചിലപ്പോള്‍ നടക്കേണ്ടിവരും. അധ്യാപകരും വിദ്യാര്‍ഥികളും സ്വമനസ്സാലെ നിര്‍വഹിക്കുന്ന ഇത്തരം പരിപാടികള്‍ ബാലപീഡനങ്ങളായി കാണുന്നത് അനുചിതമാണ്. ഒക്ടോബര്‍ രണ്ടിന് ദേശവ്യാപകമായി ശുചിത്വ ദിനമാചരിക്കുന്നു. സ്‌കൂളുകളും പരിസരവും വൃത്തിയാക്കുന്നു.
ഒന്നാം തരത്തിലെ ആറ് വയസ്സുകാരന്‍ പോലും സസന്തോഷം ലളിതമായ സേവനത്തിലേര്‍പ്പെടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ പ്രധാനാധ്യാപകനെതിരില്‍ ഒരു വെള്ളക്കടലാസില്‍ പരാതിപ്പെട്ടാല്‍ ജാമ്യമില്ലാതെ പിടിച്ചു അകത്താക്കാവുന്ന അവസ്ഥ അംഗീകരിക്കാനാവില്ല. താമസിച്ചു പഠിപ്പിക്കുന്ന സ്ഥാപന അധികാരികള്‍ നിയമത്തില്‍ പ്രത്യേകം പറഞ്ഞ 14 വിഭാഗം കുട്ടികളെ ചേര്‍ക്കരുത്.
സ്ഥാപനാധികാരികള്‍ കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും (ഉണ്ടെങ്കില്‍) പ്രാദേശിക കമ്മിറ്റികളില്‍നിന്നും ഉത്തമ വിശ്വാസത്തോടെ എഴുതിവാങ്ങുന്ന അപേക്ഷപ്രകാരമോ പ്രവേശനം അനുവദിക്കാവൂ.
പഠിതാവ് കുട്ടിക്കുറ്റവാളിയാണോ, കൊലയാളിയാണോ, കുറ്റകൃത്യവാസന ഉള്ളവനാണോ എന്ന് സ്ഥാപന അധികാരികള്‍ക്ക് മുന്‍വിധിയോടെ തീരുമാനമെടുക്കാനാവില്ലല്ലോ. അതിനാല്‍ ഹോസ്റ്റല്‍ സംവിധാനമുള്ള സ്ഥാപനങ്ങള്‍ പ്രത്യേകം ജാഗ്രത കാണിക്കണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തിന് പ്രത്യേക പരിരക്ഷ നല്‍കിയിട്ടുണ്ട്. സി.ഡബ്ല്യു.ഡി അധികൃതര്‍ കാണിക്കുന്ന രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ ബാല്യങ്ങളെ സംരക്ഷിക്കാന്‍ സമയവും ധനവും ഉപയോഗിക്കപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. യതീംഖാനകളും മതപഠന സ്ഥാപനങ്ങളും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. അവിടങ്ങളില്‍നിന്നാണ് ഉത്തമ പൗരന്മാരെ നിര്‍മിച്ചു വിടുന്നത്.
രാഷ്ട്രത്തിന് സാധിക്കാത്ത പൗരധര്‍മം ഇന്ത്യയിലെ മുഴുവന്‍ അനാഥകളെയും സംരക്ഷിക്കാന്‍ ഏത് സര്‍ക്കാരിനാണ് സാധിക്കുക? എവിടെയാണ് അതിനുള്ള സംവിധാനം ഉള്ളത്? ബാലനീതിയും സംരക്ഷണവും ഓരോ പൗരന്റെയും ബാധ്യതയാണ്. അത് സംരക്ഷിക്കപ്പെടാന്‍ മറ്റുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നതെന്തിന്. വടക്കെ ഇന്ത്യയില്‍ നിരക്ഷരരായ അനേകലക്ഷം ബാല്യങ്ങള്‍ നമ്മുടെ പൊതുബോധത്തെ വെല്ലുവിളിക്കുമ്പോള്‍ കേരളം എത്ര ഉദാത്ത സമീപനങ്ങളാണ് സ്വീകരിച്ചത് എന്നത് നാം മറന്നു കൂടാ.
നൂറ്റാണ്ടുകള്‍ പിന്നിട്ട മഹത്തായ സേവന മേഖല സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് പകരം പാവം ബാല്യങ്ങളെ വഴിയിറക്കി വിടുന്ന മനുഷ്യത്വ രഹിത നടപടികള്‍ വെടിയണം.സര്‍ക്കാര്‍ തലത്തില്‍ ഉരുത്തിരിയുന്ന പുതിയ റൂള്‍സുകള്‍ സാമൂഹ്യ പ്രതിബദ്ധതയും വസ്തുതകള്‍ അംഗീകരിക്കുന്ന വിധമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago