മണാലിയില്‍ കാണാതായ തൃശൂര്‍ സ്വദേശിനി കൊല്ലപ്പെട്ടെന്ന് സൂചന
തൃശൂര്‍: മണാലിയില്‍ കാണാതായ തൃശൂര്‍ സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞ ജനുവരി 29 ന് മണാലി ബീസ് നദിക്കരയില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം തൃശൂര്‍ സ്വദേശിനിയുടേതാകാമെന്നാണ് പൊലിസ് നിഗമനം. കണിമംഗലം വലിയാലുക്കല്‍ അബദ്ുല്‍ നിസാറിന്റെയും ഷര്‍മിളയുടെയും മകള്‍ ഷിഫ(26)യെയാണ് കാണാതായിരുന്നത്.
ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിയിരുന്ന ഷിഫ ബിസിനസ് ആവശ്യാര്‍ഥം ഡല്‍ഹിയിലേക്കും അവിടെ നിന്ന് മണാലിക്കും പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
ജനുവരി ഏഴിനാണ് പെണ്‍കുട്ടി അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് പിതാവ് പറയുന്നു.
ജനുവരി 15 ന് വീട്ടിലെത്തുമെന്നാണ് അറിയിച്ചത്. ഫോണ്‍ നഷ്ടമായെന്നും അതിനാല്‍ മറ്റു നമ്പറുകളില്‍ നിന്നു വിളിക്കുകയാണെന്നും അറിയിച്ചിരുന്നുവത്രെ. ജനുവരി 15 ന് വീട്ടിലെത്താതിരുന്നതോടെ ചെന്നൈയിലെ ബന്ധുക്കള്‍ മുഖേനയും അന്വേഷണം നടത്തിയിരുന്നു. അതേസമയം മണാലിയില്‍ കണ്ട മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്കും ഡി.എന്‍.എ. പ്രൊഫൈലിങ്ങിനും വിധേയമാക്കി.
ഇതിന്റെ പരിശോധനാഫലം ലഭിച്ചാലേ വ്യക്തത കൈവരൂ. മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത പാസ്പോര്‍ട്ടിലെ വിലാസം കണ്ടാണ് പൊലിസ് വീട്ടില്‍ വിവരം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."