ചരമം: അബ്ദുസ്സലാം സുല്ലമി.
എടവണ്ണ: മുജാഹിദ് നേതാവ് എടവണ്ണ എ. അബ്ദുസ്സലാം സുല്ലമി (66) അന്തരിച്ചു. മുജാഹിദ് നേതാവായിരുന്ന എടവണ്ണ മേത്തങ്ങോടിയിലെ പരേതനായ എ. അലവി മൗലവിയുടെ മകനാണ്. കുടുംബത്തോടൊപ്പം ദുബൈയിലായിരുന്ന സുല്ലമി ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയാണ് മരിച്ചത്. 125ല്‍പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മുജാഹിദ് പിളര്‍ന്നപ്പോള്‍ മടവൂര്‍ വിഭാഗത്തിനൊപ്പം നിന്ന സലാം സുല്ലമി ഒന്നായ ശേഷവും ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരേ പരസ്യമായി പ്രതികരിച്ചിരുന്നു.
മാതാവ്: പി.സി ഫാത്തിമ കുട്ടി. ഭാര്യ: അസ്മാബി അന്‍വാരിയ്യ മഞ്ചേരി. മക്കള്‍: മുനീബ (നഴ്സ്, ദുബൈ), മുജീബ, മുഫീദ, മുബീന് (മൂവരും ദുബൈ). മരുമക്കള്‍: നജീബ് തിരൂര്‍ക്കാട്, ജുനൈദ് കൊടുങ്ങല്ലൂര്‍, റാനിയ മേലാറ്റൂര്‍, അനസ് പത്തപ്പിരിയം (എല്ലാവരും ദുബൈ). സഹോദരങ്ങള്‍: അബൂബക്കര്‍ വൈത്തിരി, അബ്ദുല്ല നദ്വി (ജാമിഅ നദ്വിയ്യ, എടവണ്ണ), എ. സഈദ് (എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്), മുജീബ് (ഇസ്ലാഹിയ സ്കൂള്‍, എടവണ്ണ), മുബാറക് (ജി.യു.പി സ്കൂള്‍, പത്തപ്പിരിയം), എ. ജമീല ടീച്ചര്‍, റഹ്മാബി പയ്യനൂര്. ഖബറടക്കം നാളെ കല്ലുവെട്ടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."